ലോകത്തിലെ ആകെ ഹൃദയാഘാതങ്ങളിൽ 20 ശതമാനവും ഇന്ത്യയിൽ; നഗരങ്ങളിൽ മരണനിരക്ക് കൂടുതൽ

രാജ്യത്ത് ഒന്‍പത് കോടിയോളം ആളുകൾക്കാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളത്
world heart attack 20 percentage occurring in india
ലോകത്തിലെ ആകെ ഹൃദയാഘാതങ്ങളിൽ 20 ശതമാനവും ഇന്ത്യയിൽ
Updated on

കൊൽക്കത്ത: ലോകത്ത് ആകെ സംഭവിക്കുന്ന ഹൃദയാഘാതങ്ങളിൽ 20 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. എവരി ബീറ്റ് കൗണ്ട്സ് എന്ന റിപ്പോർട്ട് ബിഎം ബിർള ഹാർട്ട് ആശുപത്രിയാണ് പുറത്തിറക്കിയത്.

രാജ്യത്ത് ഒന്‍പത് കോടിയോളം ആളുകൾക്കാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളത്. കാര്‍ഡിയോ വാസ്‌കുലര്‍ രോഗം മൂലമുള്ള മരണനിരക്ക് ആഗോള ശരാശരിയെക്കാള്‍ ഇന്ത്യയിൽ ഉയർന്നതാണ്. രാജ്യത്ത് ഒരുലക്ഷത്തിന് 272 എന്ന നിലയ്ക്കാണ് മരണനിരക്ക്. ആഗോളതലത്തില്‍ ഇത് 235 ആണ്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഈ നിരക്കിൽ മാറ്റങ്ങളുണ്ട്. നഗരങ്ങളീ നിരക്ക് കൂടുതലാണ്.

ശരീരത്തിൽ കൊഴുപ്പ് അധികമായി അടിഞ്ഞ് കൂടുന്നതാണ് ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള പ്രധാന കാരണം. ഇന്ത്യയിലുണ്ടാകുന്ന 24.5 ശതമാനം മരണങ്ങളുടെ പ്രധാന കാരണം കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങളാണ്.

ഇന്ത്യയിലുണ്ടാകുന്ന 10 ശതമാനം ശിശുമരണനിരക്കും ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണെന്നും പഠനം പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com