തലയിലോ കഴുത്തിലോ ക്യാൻസർ?

പത്തു വർഷം മുമ്പേ രക്ത പരിശോധനയിലൂടെ ഇതു കണ്ടെത്താമെന്ന് അമെരിക്കൻ ശാസ്ത്രജ്ഞർ!
Cancer can be detected ten years in advance through blood test:
American scientists!

പത്തു വർഷം മുമ്പേ രക്ത പരിശോധനയിലൂടെ ക്യാൻസർ

കണ്ടെത്താം:

അമെരിക്കൻ ശാസ്ത്രജ്ഞർ!

symbolic picture

Updated on

തലയിലും കഴുത്തിലും ഉണ്ടാകുന്ന ക്യാൻസർ ലക്ഷണങ്ങൾ അവ മനുഷ്യ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നതിന് പത്തു വർഷം മുമ്പേ കണ്ടെത്താൻ കഴിയുന്ന ഒരു പുതിയ രക്ത പരിശോധന വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമെരിക്കയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ. ഹാർവാർഡിലെ മാസ് ജനറൽ ബ്രിഗാമിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഈ പരിശോധനയിലൂടെ ക്യാൻസർ നേരത്തെ കണ്ടെത്താനും രോഗികൾക്ക് വേഗത്തിൽ ചികിത്സ ആരംഭിക്കാനും അങ്ങനെ രോഗത്തിൽ നിന്നു പ്രാരംഭ ഘട്ടത്തിൽ തന്നെ മോചിതരായി നല്ല ജീവിതം നയിക്കാനും സഹായകമാകും എന്ന് ജേർണൽ ഒഫ് നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.

തലയിലും കഴുത്തിലും ഉണ്ടാകുന്ന ക്യാൻസറുകൾ പലപ്പോഴും ട്യൂമറുകൾ വൻ തോതിൽ വളർന്ന് ലിംഫ് നോഡുകളിലേയ്ക്ക്ര വ്യാപിക്കുമ്പോഴാണ് ഇപ്പോൾ രോഗനിർണയം സാധ്യമാകുക. യുഎസിൽ ഇത്തരം ക്യാൻസറുകളിൽ 70 ശതമാനവും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് ഉണ്ടാകുന്നത്. ഇത് ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ്. എങ്കിലും ഇത്തരം ക്യാൻസറുകൾ കണ്ടെത്താനായി ഫലപ്രദമായ ഒരു സ്ക്രീനിങ് പരിശോധന ഇതു വരെ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ രക്ത പരിശോധനയ്ക്ക് പ്രസക്തി ഏറുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com