വെയിലേറ്റ് ചർമകാന്തി നഷ്ടപ്പെട്ടോ? പരീക്ഷിക്കാം ഈ ഫെയ്സ് പാക്കുകൾ...

പലപ്പോഴും വെയിലേൽക്കുന്നത് ചർമ്മത്തിന്‍റെ ഒരു അസമമായ നിറവ്യത്യാസത്തിന് കാരണമാകുന്നു
വെയിലേറ്റ് ചർമകാന്തി നഷ്ടപ്പെട്ടോ? പരീക്ഷിക്കാം ഈ ഫെയ്സ് പാക്കുകൾ...
Updated on

താപനില കൂടി വരുന്ന സാഹചര്യമായതിനാൽ തന്നെ വെയിലേറ്റ് ചർമകാന്തി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചർമ്മത്തിന്‍റെ പാളികളിൽ മെലാനിൻ അളവ് വർധിക്കുമ്പോൾ, മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ ഭാഗങ്ങൾ കൂടുതൽ ഇരുണ്ടാതാകുന്നു. പലപ്പോഴും വെയിലേൽക്കുന്നത് ചർമ്മത്തിന്‍റെ ഒരു അസമമായ നിറവ്യത്യാസത്തിന് കാരണമാകുന്നു.

വേനൽക്കാലത്ത് ചർമ്മത്തിന് ഉണ്ടകുന്ന കരുവാളിപ്പും ഇരുണ്ട പാടുകളും നിങ്ങൾക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ടോ? ഇത്തരം അനാവശ്യ കരുവാളിപ്പ് കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ഫെയ്സ് പാക്കുകൾ നേക്കാം.

1.

രണ്ട് ടേബിൾസ്പൂൺ തൈര് ഒരു ടേബിൾ സ്പൂൺ തേനിൽ യോജിപ്പിച്ച് 10 മിനിറ്റ് നേരം മാറ്റിവെയ്ക്കുക. ശേഷം ഈ പാക്ക് മുഖത്ത് പുരട്ടി ഏകദേശം 20 മിനിറ്റ് നേരം വയ്ക്കുക.ശേഷം കഴുകിക്കളയുക. തേനിന് ചർമ്മത്തിൽ ജലാംശം നിലനിർത്തുവാനുള്ള കഴിവും, ഔഷധ ഗുണങ്ങളും ഉണ്ട്. മുഖ്യകാന്തി കൂട്ടാൻ മികച്ച പാക്കാണിത്.

2.

ഒരു ടേബിൾ സ്പൂൺ കടലമാവ് തൈരിൽ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ മുഖം കഴുകുക. ഇത് മുഖത്തെ അമിതമായ എണ്ണമയം ഇല്ലാതാക്കാനും കടലപ്പൊടിയിലെ ആന്‍റി ഓക്സിഡന്‍റുകൾ ചർ‌മ്മത്തിന്‍റെ പ്രായമാക്കൽ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയാനും സഹായിക്കുന്നു.

3.

രണ്ട് ടീസ്പൂൺ മിൾട്ടാണിമിട്ടി ഒരു സ്പൂൺ തൈര്,ഒരു സ്പൂൺ തേനിൽ ചാലിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇത് ചർമത്തിന്‍റെ കാന്തി വർധിപ്പിക്കും.

4.

ഒരു തക്കാളി അരച്ച് പേസ്റ്റാക്കി നീര് വേർതിരിച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് ചേർത്ത് ചെറിയ ചൂടിൽ കുറുക്കിയെടുക്കുക. തണത്തിനു ശേഷം മുഖത്ത് പുരട്ടുക. ഇതുവഴി സ്കിന്നിലെ പ്രശ്നങ്ങൾ മാറി നിറംവയ്ക്കാൻ സാഹായിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com