ഹോർലിക്സ് ഇനി മുതൽ ഹെൽത്ത് ഡ്രിങ്കല്ല

ഹോര്‍ലിക്‌സില്‍നിന്ന് 'ഹെല്‍ത്ത്' എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു
Horlicks
Horlicks

ആരോഗ്യ പാനീയ വിഭാഗത്തിൽ നിന്നു ഹോർലിക്സിനെ ഒഴിവാക്കി. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകളുടെ ഭാഗമായാണ് ഹെൽത്ത് ഡ്രിങ്കിൽ നിന്നും ഫങ്ഷണൽ നൂട്രിഷണൽ ഡ്രിങ്ക് വിഭാഗത്തിലേക്ക് ഹോർലിക്സ് മാറുന്നത്. ഹോര്‍ലിക്‌സില്‍നിന്ന് 'ഹെല്‍ത്ത്' എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു.

2006ലെ ഭക്ഷ്യ‌സുരക്ഷാ നിയമ പ്രകാരം ആരോഗ്യ പാനീയം എന്നതിനു വ്യക്തമായ നിർവചനം ഇല്ലാത്തതിനാലാണ് ലേബൽ മാറ്റുന്നെതെന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ അറിയിച്ചു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെൽത്ത്, എനർജി ഡ്രിങ്ക്സ് എന്നിങ്ങനെ തരം തിരിക്കുന്നത് ഒഴിവാക്കാനായിരുന്നു നിർദേശം.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംമൂലം ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് തടയാനായിരുന്നു ഇത്. ഉൽപ്പന്നത്തിലുപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് സംബന്ധിച്ച ആശങ്കകളെ തുടർന്നാണ് തീരുമാനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com