ഹൗസ് ബോട്ടുകളിൽ രാത്രിയാത്ര അനുവദിക്കുന്നത് പരിഗണനയിൽ

വെഡ്ഡിങ് ടൂറിസത്തിന് മികച്ച സ്വീകാര്യത; ഏറ്റവും ഡിമാൻഡുള്ള വെഡ്ഡിങ് ഡെസ്റ്റിനേഷൻ കെടിഡിസിയുടെ കൊച്ചിയിലെ ബോൾഗാട്ടി പാലസ്
House boats to be allowed at night
ഹൗസ് ബോട്ടുകളിൽ രാത്രിയാത്ര അനുവദിക്കുന്നത് പരിഗണനയിൽRepresentative image

തിരുവനന്തപുരം: ഹൗസ്ബോട്ടുകളിൽ രാത്രി യാത്ര അനുവദിക്കുന്നത് പരിഗണനയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിലവിൽ വൈകുന്നേരം അഞ്ച് വരെ സഞ്ചരിക്കാനാണ് അനുമതിയുള്ളത്. രാത്രികാലങ്ങളിൽ പ്രത്യേക ട്രാക്കിലൂടെ സഞ്ചരിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.

സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയിൽ ആരംഭിച്ച വെഡ്ഡിങ് ഡെസ്റ്റിനേഷൻ പദ്ധതിക്ക് മികച്ച സ്വീകാര്യതയാണെന്നും മന്ത്രി അറിയിച്ചു. ഇതുവരെ വിവിധ ഡെസ്റ്റിനേഷനുകളിലായി 313 വിവാഹങ്ങൾ ന‌ടത്തി.

കെടിഡിസിയുടെ ബോൾഗാട്ടി പാലസിൽ 289, കോവളം സമുദ്രയിൽ നാല്, കുമരകം വാട്ടർസ്കേപിൽ 20 എന്നിങ്ങനെയാണ് നടത്തിയത്. കേരളത്തെ വെഡ്ഡിങ് ടൂറിസത്തിന്‍റെ മുൻനിരകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.