ഹോം മെയ്ഡ് പാനി പൂരി കഴിച്ചാലോ?

വൃത്തിയുള്ളതും രുചികരവുമായ പാനി പൂരി തയ്യാറാക്കാം
നാവിൽ കൊതിയൂറും പാനി പൂരി | Home made pani puri recipe

പാനി പൂരി തയ്യാറാക്കാം

Updated on

കൊച്ചി: സന്ധ്യാ നേരത്ത് ഭക്ഷണം കഴിച്ചലോയെന്ന് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ ഓടി വരുന്നത് തെരുവു ലഘുഭക്ഷണം പാനി പൂരിയാണ്. ചാട്ടുകളുടെ കേന്ദ്രമായ ഉത്തര്‍പ്രദേശിലാണ് പാനി പൂരിയുടെ ഉദ്ഭവമെന്നാണ് പറയുന്നത്.

ഈ തെരുവു ഭക്ഷണം വടക്കേ ഇന്ത്യക്കാരുടേതാണെങ്കിലും ഇപ്പോള്‍ കേരളത്തിലെ തെരുവുകളില്‍ പൊറോട്ടയ്ക്ക് ഒപ്പം തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു. മാളുകളിലും, തെരുവുകളിലും പാനി പൂരി കാണാം. പുളിയും എരുവും കലര്‍ന്ന രുചിയുള്ള ഈ ഭക്ഷണം മലയാളികൾ സ്വീകരിച്ചു കഴിഞ്ഞു.

വൃത്തിയുള്ളതും രുചികരവുമായ പാനി പൂരി എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്നു നോക്കാം.

ആദ്യം തയ്യാറാക്കേണ്ടത് മസാല കൂട്ടാണ്

ഉരുളക്കിഴങ്ങ്, കടല എന്നിവ വേവിച്ച് എടുക്കുക, ഇവ രണ്ടും ഉടച്ച് വയ്ക്കുക. ഇതിലേക്ക് മുളക് പൊടി, വറുത്ത ജീരകം, പുതിനയില, ചാട്ട് മസാല എന്നിവ ചേർത്ത് ജാറിൽ പേസ്റ്റ് പോലെ അരച്ച് എടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങും കടലയും ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. അങ്ങനെ പാനി പൂരിയ്ക്കുള്ള മസാല തയ്യാറായി.

പാനി

ഇനി പൂരിയിൽ നിറയ്ക്കാനുള്ള പാനി തയ്യാറാക്കണം. ഇതിനായി പുതിനയില, മല്ലിയില, പച്ചമുളക്, ഇ‍ഞ്ചി എന്നിവ ചേര്‍ത്ത് മിക്സിയില്‍ അരച്ച് എടുക്കുക. ഇതിലേക്ക് നാരങ്ങ നീര് ചേർക്കുക. നാരങ്ങ നീര് ചേര്‍ത്താല്‍ കറുപ്പ് നിറമാകാതെ പച്ചനിറത്തിലുള്ള പാനി ലഭിക്കും. ഇതിലേക്ക് ചാട്ട് മസാല, ആവശ്യത്തിന് ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് ഫ്രിഡ്ജില്‍ വെയ്ക്കുക.( ഉപയോഗിക്കുന്നതിന് തൊട്ട് മുൻപ് പുറത്ത് എടുത്തുവെയ്ക്കുക.) അങ്ങനെ മസാല പാനി( മസാല വെള്ളം ) തയ്യാറായി.

പൂരി

സാധാരണ പൂരി ഉണ്ടാക്കുന്നത് പോലെ തന്നെ ഗോതമ്പ് മാവ് എടുക്കുക. ഇതിലേക്ക് കാല്‍ കപ്പ് റവ ചേര്‍ക്കുക. വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കുഴച്ച് ചെറിയ ഉരുളയാക്കി ചെറിയ വട്ടത്തില്‍ പരത്തിയെടുക്കുക. ഇത് വെളിച്ചെണ്ണയില്‍ വറുത്തെെടുക്കുക. സാധാരണ വടക്കേ ഇന്ത്യക്കാർ റെഡിമെയ്ഡ് പൂരിയാണ് വാങ്ങുക. അത് ആരോഗ്യത്തിന് അത്ര നല്ലതല്ല.

കഴിക്കേണ്ട വിധം

വറുത്ത് എടുത്ത പൂരിയുടെ മധ്യഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കി അതിലേക്ക് മസാലക്കൂട്ട് നിറയ്ക്കുക. എന്നിട്ട് പാനിയിൽ മുക്കി കഴിക്കുക. അല്ലെങ്കിൽ പൂരിയിൽ പാനി ഒഴിച്ച് നിറച്ചും കഴിക്കാം. ചൂടുള്ള പാനിപൂരി വളരെ രുചികരമാണ്.

ആവശ്യമുള്ള ചേരുവകൾ

മസാല കൂട്ട്

ഉരുളൻക്കിഴങ്ങ് -2 എണ്ണം

കടല വേവിച്ചത് -കാൽ കപ്പ്

മുളക് പൊടി-ആവശ്യത്തിന്

പുതിനയില-3 തണ്ട്

വറുത്ത ജീരകം-ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

ചാട്ട് മസാല- 2 ടീസ്പൂൺ

പാനി

ഇഞ്ചി- കാൽ കഷ്ണം

പുതിനയില-2 തണ്ട്

നാരങ്ങ-1 എണ്ണം

പച്ചമുളക് -3 എണ്ണം

മല്ലിയില-2 തണ്ട്

പൂരി

ഗോതമ്പ് പൊടി- അര കപ്പ്

റവ- കാൽ കപ്പ്

ഉരുളൻക്കിഴങ്ങ് -2 എണ്ണം

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ-ആവശ്യത്തിന്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com