

ചൂട് കാലത്തുള്ള ഐസ്ക്രീം ശീലം നല്ലതല്ല
വേനൽസമയത്ത് പുറത്തിറങ്ങുമ്പോൾ വിയർത്ത് കുളിച്ചിരിക്കുമ്പോൾ തണുത്ത ഐസ്ക്രീം കഴിയ്ക്കാൻ തോന്നുക സ്വാഭാവികമാണ്. എന്നാൽ ഇത് ശരിയായ ശീലമല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പഴമക്കാർ പറയുംപോലെ ഉഷ്ണം ഉഷ്ണേന ശാന്തിയെന്നാണ്. ഉഷ്ണം ഉഷ്ണത്തോടെ തന്നെ സ്വീകരിക്കണമെന്നാണ്.
ചൂട് കാലാവസ്ഥയിൽ തണുത്ത പദാർത്ഥങ്ങൾ കഴിയ്ക്കുന്നത് ശരീരത്തിന് അപകടമാണ്. താൽക്കാലിക ശമനം നൽകുമെങ്കിലും അത് ദോഷകരമായി ഭവിക്കും. തണുത്ത പാനീയങ്ങൾ കുടിക്കുന്നതിലൂടെ കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുകയാണ് ചെയ്യുക. തണുപ്പ് നമ്മുടെ ശരീരത്തിൽ കടക്കുന്ന സമയം ശരീരത്തിന്‍റെ താപനില വർധിപ്പിക്കാൻ തലച്ചോറ് നിർദേശം നൽകും. ഇതോടുകൂടി കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും.
നേരേ മറിച്ച് ചൂട് ശരീരത്തിൽ പ്രവേശിക്കുമ്പോൾ താപനില കുറക്കാൻ ശരീരം പ്രവർത്തനം ആരംഭിക്കും. ഐസ്ക്രീം പോലുള്ള കൂടുതൽ കലോറി അടങ്ങിയവ കഴിയ്ക്കുമ്പോൾ, ഇവ ദഹിപ്പിക്കുമ്പോൾ കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും എന്നതാണ് വാസ്തവം. തണുപ്പ് ഉള്ളിൽ ചെല്ലുമ്പോൾ ശരീരം സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന ചൂട്കൂടിയാകുമ്പോൾ ശരീരത്തിന്‍റെ താപനില ഇരട്ടിയാകും. ഇത് ശരീരത്തെ പല തരത്തിലുള്ള ബുദ്ധിമുട്ടിലേക്ക് നയിക്കും. കടുത്ത തലവേദന, വയറുവേദന എന്നിവയാണ് പ്രത്യക്ഷത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ. തണുത്ത പാനീയങ്ങൾക്ക് പകരം മോര്, നാരങ്ങ വെള്ളം, കരിക്ക് എന്നിവ കുടിച്ചാൽ ഉഷ്ണത്തിന് ശമനം ഉണ്ടാകും