വയസ് 22, ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ബില്യണയേഴ്സായി ഇന്ത്യൻ വംശജർ; തകർത്തത് സക്കർബർഗിൻ്റെ റെക്കോർഡ്

യുവസംരംഭകരായ ആദർശ് ഹിരേമത്ത്, സൂര്യ മിദ്ധ ഇവരുടെ സുഹൃത്ത് ബ്രെൻഡൻ ഫൂഡി എന്നിവരാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്
Indian origin gen z Become World’s Youngest Self-Made Billionaires

വയസ് 22, ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ബില്യണയേഴ്സായി ഇന്ത്യൻ വംശജർ, തകർത്തത് സക്കർബർഗിൻ്റെ റെക്കോർഡ്

Updated on

22ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സെൽഫ്-മെയ്ഡ് ബില്യണയേഴ്സായി ഇന്ത്യൻ വംശജർ. യുവസംരംഭകരായ ആദർശ് ഹിരേമത്ത്, സൂര്യ മിദ്ധ ഇവരുടെ സുഹൃത്ത് ബ്രെൻഡൻ ഫൂഡി എന്നിവരാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 23 വയസിൽ ബില്യണയർ ആയ 'മെറ്റാ' സ്ഥാപകൻ മാർക്ക് സക്കർബർഗിന്‍റെ റെക്കോർഡാണ് മൂവർ സംഘം മറികടന്നത്.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മെർകോർ' (Mercor) എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റിക്രൂട്ടിംഗ് സ്റ്റാർട്ടപ്പിന്‍റെ സ്ഥാപകരാണ് ഈ മൂവർ സംഘം. എ.ഐ. രംഗത്തെ വമ്പൻ കുതിച്ചുചാട്ടമാണ് മെർകോറിന്‍റെ അതിവേഗ വളർച്ചയ്ക്ക് കാരണം.

2023ലാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. അടുത്തിടെ നടന്ന 'സീരീസ് സി ഫണ്ടിംഗ് റൗണ്ടി'ൽ 350 മില്യൺ ഡോളർ (ഏകദേശം 2900 കോടി രൂപ) സമാഹരിക്കാൻ കഴിഞ്ഞു. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 10 ബില്യൺ ഡോളറായി (ഏകദേശം 83,000 കോടി രൂപ) കുതിച്ചുയരുകയായിരുന്നു. കമ്പനിയിലെ ഏകദേശം 22 ശതമാനം ഓഹരി വീതം സ്ഥാപകരായ മൂന്നുപേർക്കും സ്വന്തമായുണ്ട്. ഇത് പ്രകാരം ഓരോരുത്തരുടെയും വ്യക്തിഗത ആസ്തി 2 ബില്യൺ ഡോളറിന് (ഏകദേശം 16,600 കോടി രൂപ) മുകളിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com