മലയാളി ഡോക്റ്റർക്ക് അന്താരാഷ്‌ട്ര അംഗീകാരം

സാമൂഹ്യ സേവനത്തിന് പാരീസിൽ നിന്ന് ആദരം
ഡോ. അരുൺ ഉമ്മൻ
ഡോ. അരുൺ ഉമ്മൻ
Updated on

കൊച്ചി: വിപിഎസ് ലേക്‌‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മന് പൊതുജന അവബോധത്തിനും സാമൂഹിക പ്രവർത്തനത്തിനും നൽകിയ സമഗ്ര സംഭാവനകൾക്ക് ഓണററി ഡോക്റ്ററേറ്റ് ലഭിച്ചു. പാരീസിലെ പ്രശസ്ത തേംസ് ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയാണ് അദ്ദേഹത്തിന് ഓണററി ഡോക്റ്ററേറ്റ് സമ്മാനിച്ചത്.

പൊതുജനാരോഗ്യ ബോധവത്കരണത്തിനായി വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഡോ അരുൺ ഉമ്മൻ വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. കൂടാതെ സൗജന്യ ഭക്ഷണ വിതരണം, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പിന്തുണ, മാനസികവും ശാരീരികവുമായ വൈകല്യമുള്ളവർക്കുള്ള പിന്തുണ, സൗജന്യ മെഡിക്കൽ ക്യാംപുകൾ തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ആസക്തിയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും മയക്കുമരുന്ന് ആസക്തി തടയുന്നതിനും അദ്ദേഹം വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്.

മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. റോജ ജോസഫാണ് ഭാര്യ. മക്കൾ: ഏഥൻ, എയ്ഡൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com