പലിശ കുറയുമ്പോൾ നഷ്ടം വരാതിരിക്കാൻ നിക്ഷേപങ്ങൾ ലോക്ക്-ഇൻ ചെയ്യാം

ഇനി മുന്നോട്ട് പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഇപ്പോള്‍ ഒരു ആന്വിറ്റി ഉത്പന്നം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ നിക്ഷേപം നിലവിലെ പലിശ നിരക്കില്‍ ലോക്ക്-ഇന്‍ ചെയ്യാം
Investment data concept illustration
Investment data concept illustrationFreepik

തൃശൂര്‍: അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിലവിലെ ഏകദേശ നിരക്കില്‍ നിന്ന് ഇന്ത്യയിലെ പലിശ നിരക്ക് കുറയുമെന്ന് നിരവധി വിപണി വിദഗ്ധരുടെ അഭിപ്രായം. നിലവിലുള്ള 7% പലിശ നിരക്ക് ഒരു ആന്വിറ്റി ഉത്പന്നത്തില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ നിക്ഷേപം ഉറപ്പിക്കാനുള്ള (ലോക്ക്-ഇന്‍) അവസരമാണ് നല്‍കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

ലൈഫ് ഇൻഷ്വറന്‍സ് കമ്പനികള്‍ മാത്രം വാഗ്ദാനം ചെയ്യുന്ന പെന്‍ഷന്‍ അല്ലെങ്കില്‍ ആന്വിറ്റി ഉത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പായ ആജീവനാന്ത വരുമാനമാണ് നല്‍കുന്നത്. വാങ്ങുന്ന സമയത്ത് തന്നെ പലിശ നിരക്ക് ലോക്ക്-ഇന്‍ ചെയ്തിരിക്കും. പലിശ നിരക്കുകള്‍ മാറാത്ത, ആന്വിറ്റി അല്ലെങ്കില്‍ പെന്‍ഷന്‍ ഉത്പന്നങ്ങള്‍ എന്നിവയെ ബാധിക്കാത്ത സ്ഥിരമായ വരുമാനമാണ് റിട്ടയര്‍ ചെയ്യുന്നവര്‍ താത്പര്യപ്പെടുന്നത്. സാമ്പത്തികമായി സ്വതന്ത്രരാകാന്‍ അവരെ പ്രാപ്തരാക്കുന്ന മികച്ച ഓപ്ഷന്‍ ആണ് ഒരു ആന്വിറ്റി ഉത്പന്നത്തിലെ നിക്ഷേപം.

ഇനി മുന്നോട്ട് പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഇപ്പോള്‍ ഒരു ആന്വിറ്റി ഉത്പന്നം വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ നിക്ഷേപം നിലവിലെ പലിശ നിരക്കില്‍ ലോക്ക്-ഇന്‍ ചെയ്യാന്‍ കഴിയും. ചിട്ടയായ നിക്ഷേപം നടത്തി റിട്ടയര്‍മെന്‍റ് ഫണ്ട് നിര്‍മിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാല്‍, ഐസിഐസിഐ പ്രു ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി ആന്വിറ്റി ഉത്പന്നങ്ങളില്‍ വേറിട്ടുനില്‍ക്കുന്നു. ഇത് റിട്ടയര്‍മെന്‍റിന് ശേഷം ഉറപ്പുള്ളതും സുസ്ഥിരവുമായ ഒരു വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. പലിശ നിരക്ക് കുറയുമെന്ന് പ്രവചിക്കപ്പെടുന്ന ഇന്ത്യ പോലുള്ള ഒരു വിപണിയില്‍ ഇത് പ്രത്യേകിച്ചും ഏറെ പ്രയോജനം ചെയ്യും.

Trending

No stories found.

Latest News

No stories found.