അവധിക്കാല ടൂര്‍ പാക്കെജുകളുമായി ഐആര്‍സിടിസി

സ്ലീപ്പര്‍ ക്ലാസ് ട്രെയ്‌ന്‍, യാത്രകള്‍ക്ക് നോണ്‍ എസി വാഹനം, നോണ്‍ എസി ബജറ്റ് ഹോട്ടല്‍, മൂന്ന് നേരവും സസ്യാഹാരം, ടൂര്‍ എസ്കോര്‍ട്ട്, സെക്യൂരിറ്റി
IRCTC vacation tour
IRCTC

തിരുവനന്തപുരം: ഇന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കെജുകളുമായി ഇന്ത്യന്‍ റെയ്‌ല്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി). കാശി-അയോധ്യ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയ്‌നാണ് പാക്കെജില്‍ പ്രധാനപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിഗണിച്ച് തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നും മേയ് 18ന് പുറപ്പെടുന്ന ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയ്‌ന്‍ എട്ട് ദിവസത്തെ യാത്രക്ക് ശേഷം മേയ് 25ന് മടങ്ങിയെത്തും. ഈ യാത്രയിലൂടെ ഉത്തര്‍പ്രദേശിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രങ്ങളും പൈതൃക നിർമിതികളും സന്ദര്‍ശിക്കാം. കാശി വിശ്വനാഥ ക്ഷേത്രം, ഗംഗ ആരതി, സാരാനാഥ് ക്ഷേത്രം, അയോദ്ധ്യയിലെ രാമക്ഷേത്രം ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം.

സ്ലീപ്പര്‍ ക്ലാസ് ട്രെയ്‌ന്‍, യാത്രകള്‍ക്ക് നോണ്‍ എസി വാഹനം, നോണ്‍ എസി ബജറ്റ് ഹോട്ടല്‍, മൂന്ന് നേരവും സസ്യാഹാരം, ടൂര്‍ എസ്കോര്‍ട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇൻഷ്വറന്‍സ് എന്നിവ യാത്രയില്‍ ഉള്‍പ്പെടുന്നു. ബുക്ക് ചെയ്തവര്‍ കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ നിന്നും ട്രെയ്‌നില്‍ പ്രവേശിക്കാം. ടൂര്‍ പാക്കെജ് നിരക്ക് 18,060 രൂപ.

ഹൈദരാബാദ് വിമാന യാത്രാ പാക്കെജാണ് മറ്റൊന്ന്. ഏപ്രില്‍ 30ന് തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് നാല് ദിവസത്തെ വിമാന യാത്രാ പാക്കെജാണ്. ഇരുവശത്തേക്കും വിമാന ടിക്കറ്റുകള്‍, ഭക്ഷണത്തോടൊപ്പം എ സി ഹോട്ടല്‍ താമസം, എ സി വാഹനം, ഐആര്‍സിടിസി ടൂര്‍ മാനെജരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ ഈ യാത്രയില്‍ ഉള്‍പ്പെടുന്നു. ടൂര്‍ പാക്കെജ് നിരക്ക് 19,500 രൂപ മുതല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്-തിരുവനന്തപുരം 8287932095 എറണാകുളം - 8287932082, കോഴിക്കോട് 8287932098 കോയമ്പത്തൂര്‍ - 9003140655. വെബ്സൈറ്റ്: www.irctctourism.com

Trending

No stories found.

Latest News

No stories found.