ചിപ്സ് പാക്കറ്റിന്‍റെ പകുതിയോളം ഉള്ളത് വെറും കാറ്റല്ല; കാരണമറിയാം

It isn't just air that fills about half the chips packet; here's the reason why

ചിപ്സ് പാക്കറ്റിന്‍റെ പകുതിയോളം ഉള്ളത് വെറും കാറ്റല്ല; കാരണമറിയാം

Updated on

ചിപ്സ് പാക്കറ്റിനുള്ളിൽ എന്തിനാണിത്രയും കാറ്റ് നിറച്ചിരിക്കുന്നതെന്ന് ചിന്തിക്കാത്തവർ കാണില്ല. എന്തു കൊണ്ടാണ് പാക്കറ്റ് മുഴുവനായും നിറയ്ക്കാതെ പകുതി മാത്രം ചിപ്സ് നിറച്ചിരിക്കുന്നതെന്ന് ചിന്തിക്കുന്നവരും ധാരാളമാണ്. എന്നാൽ ഈ പാക്കറ്റിനുള്ളിൽ വെറും കാറ്റല്ലെന്നുള്ളതാണ് സത്യം. ചിപ്സ് നിർമാതാക്കൾ ഓരോ പാക്കറ്റിലും പ്രത്യേകമായി നൈട്രജൻ വാതകമാണ് നിറയ്ക്കുന്നത്.

നൈട്രജന് നിറവുമില്ല, ഗന്ധവുമില്ല. നൈട്രജൻ ഭക്ഷണ വസ്തുക്കളുമായി രാസപ്രവർത്തനം നടത്തില്ലെന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. അതു കൊണ്ട് തന്നെ ചിപ്സിനെ എണ്ണയുമായി പ്രവർത്തിച്ച് ചിപ്സ് ഭക്ഷ്യയോഗ്യമല്ലാതായി മാറുന്നില്ല. മാത്രമല്ല ചിപ്സ് ഫ്രഷായും ക്രിസ്പിയായും പൂർണമായ ഗന്ധത്തോടെയും ദീർഘകാലം സൂക്ഷിക്കാനും സാധിക്കും.

വളരെ ക്രിസ്പിയായതു കൊണ്ടു തന്നെ ചിപ്സ് പൊടിഞ്ഞു പോകാനുള്ള സാധ്യതയും കൂടുതലാണ്. പലയിടങ്ങളിലേക്ക് ചിപ്സ് എത്തിക്കുന്നതിനിടെ ഇവ പൊടിഞ്ഞു പോകാതിരിക്കാനുള്ള പ്രധാന കാരണവും പാക്കറ്റിനുള്ളിൽ നിറച്ചിരിക്കുന്ന നൈട്രജനാണ്.

logo
Metro Vaartha
www.metrovaartha.com