കേരളത്തില്‍ നിന്നുള്ള സ്‌കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍

2.47 മിനിറ്റ് ചാട്ടത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമുള്ള ഫ്രീ ഫോളിനുള്ള ഗിന്നസ് ലോക റെക്കോഡ് ജിതിൻ സ്വന്തമാക്കിക്കഴിഞ്ഞു
Jithin Vijayan
Jithin Vijayan

കൊച്ചി: ഐടി ജോലിയില്‍ നിന്ന് ഐടി സംരംഭകനാവുകയും ഒപ്പം സ്‌കൈ ഡൈവിംഗ് എന്ന താത്പര്യം പിന്തുടരുകയും ചെയ്യുന്ന ജിതിൻ വിജയൻ ദേശീയശ്രദ്ധയാകർഷിക്കുന്നു. ഈയിടെ 42,431 അടി ഉയരത്തില്‍ നിന്ന് ഡൈവ് ചെയ്ത് റെക്കോഡുകള്‍ ഭേദിച്ച ജിതിന്‍റെ അളവില്ലാത്ത ധൈര്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും കഥ ഹിസ്റ്ററി ടിവി സംപ്രേഷണം ചെയ്യുകയാണ്.

2.47 മിനിറ്റ് ചാട്ടത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമുള്ള ഫ്രീ ഫോളിനുള്ള ഗിന്നസ് ലോക റെക്കോഡ് ജിതിൻ സ്വന്തമാക്കിക്കഴിഞ്ഞു. 'ഓഎംജി യേ മേരാ ഇന്ത്യ' എന്ന പരിപാടിയിലാണ് ഹിസ്റ്ററി ടിവി ജിതിനെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ വിനോദപരമ്പരയുടെ പത്താമത്തെ സീസണിലെ ആറാമത്തെ എപ്പിസോഡാണ് തിങ്കളാഴ്ച സംപ്രേഷണം ചെയ്യുന്നത്. എല്ലാ തിങ്കളാഴ്ചയും രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡുകളില്‍ വ്യത്യസ്ത മേഖലകളില്‍ വേറിട്ട പ്രകടനം കാഴ്ചവച്ച വ്യക്തികളെ കുറിച്ചുള്ള സവിശേഷവും ആകര്‍ഷകവുമായ കഥകളാണ് അവതരിപ്പിക്കുന്നത്.

41 വയസ്സുള്ള ജിതിന്‍ വിജയന്‍ സ്‌കൈ ഡൈവിംഗ് രംഗത്ത് ഒരു പുതുമുഖമല്ല. നിരവധി റെക്കോര്‍ഡുകള്‍ ഇതിനകം തന്നെ അദ്ദേഹം കുറിച്ചിട്ടുണ്ട്. ദേശീയ പതാകയുമായി ഏറ്റവും ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിങ് ചെയ്തതിനുള്ള ലോക റെക്കോര്‍ഡും ഇതുവഴി അദ്ദേഹം കരസ്ഥമാക്കി.

വിജയന്‍റെ ധീരമായ ആ ശ്രമത്തിന് മുന്‍പ്, 30,000 അടിക്കു മീതെ ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിംഗ് നടത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ നേട്ടം സ്‌കൈ ഡൈവിംഗ് ലോകത്ത് ഒരു സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com