

സത്യഭാമ | നന്ദന
റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ നന്ദനക്കെതിരേ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത്യഭാമ. അടുത്തിടെ നന്ദന കലാമണ്ഡലം സത്യഭാമയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഈ ഒരു വ്യക്തിയെ എങ്ങനെയൊക്കെ അധിക്ഷേപിക്കാമോ അങ്ങനെയെല്ലാം ചെയ്യുന്ന വ്യക്തിയാണ് സത്യഭാമ എന്നാണ് നന്ദന പറഞ്ഞിരുന്നത്. പിന്നാലെയാണ് സത്യഭാമ രംഗത്തെത്തിയത്.
"ഒരു വ്യക്തിയെ എങ്ങനെയൊക്കെ അധിക്ഷേപിക്കാമോ അങ്ങനെയെല്ലാം ചെയ്യുന്ന വ്യക്തിയാണ് സത്യഭാമ. ആളുടെ വിചാരം സൗന്ദര്യ റാണിയാണെന്നാണോ?. കുറച്ച് മുടിയുണ്ട് സമ്മതിച്ചു. കുറച്ച് ബോധത്തിൽ സംസാരിക്കൂ കലാമണ്ഡലം സത്യഭാമ ചേച്ചി. എന്താണ് പറയുന്നത് എന്നത് ആലോചിക്കൂ. മറ്റുള്ളവരുടെ മനസ് എത്തരത്തിലാകും വേദനിക്കുകയെന്ന് ആലോചിക്കൂ. അവരെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ സത്യഭാമ ചേച്ചി തെറി പറഞ്ഞുകൊണ്ട് വരുമല്ലോ"- എന്നായിരുന്നു നന്ദനയുടെ പ്രതികരണം.
നന്ദനയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ സത്യഭാമ പ്രതികരണവുമായി രംഗത്തെത്തി. രൂക്ഷമായി പരിഹസിച്ചും അധിക്ഷേപിച്ചുമായിരുന്നു സത്യഭായുടെ സംസാരം. ഒരുത്തി പറഞ്ഞത് നിങ്ങൾ ഒന്ന് കേട്ട് നോക്കണേ. തന്‍റെ സൗന്ദര്യത്തെ കുറിച്ചെല്ലാം അവൾ സംസാരിക്കുന്നുണ്ടെന്നും സത്യഭാമ പറയുന്നു
"എനിക്ക് മുടിയുണ്ടെന്നത് അവൾ സമ്മതിക്കുന്നുണ്ട്. എന്‍റേത് വെപ്പുമുടിയാണ്. നിനക്ക് ഇത് അറിഞ്ഞൂടായിരുന്നോ?. നിന്‍റെ മോന്തപോലെ ലോറി കയറി ഇറങ്ങിയ മോന്തയാണോ എന്റേത്?. നിനക്ക് ബിഗ് ബോസിൽ കിട്ടിയത് നിന്‍റെ സൗന്ദര്യം കണ്ടിട്ടൊന്നുമല്ല. ബിഗ് ബോസിൽ കിട്ടാൻ സൗന്ദര്യമൊന്നും ആവശ്യമില്ല. അതിൽ പങ്കെടുക്കാൻ ചെല്ലുന്നവർ ഏത് പാർട്ടികളാണ് ഏത് ലെവലിലുള്ള ആളുകളാണെന്ന് എനിക്ക് അറിയാം.
പോയത് പോലെ നീയിങ് പോന്നല്ലോ. നീയാണോ വലിയ സുന്ദരി? എന്‍റെ സൗന്ദര്യത്തെ കുറിച്ച് പറയാൻ നീ ആരാടീ?. അറുപത്തിയെട്ട് വയസിൽ ഞാൻ ഇങ്ങനെ ഇരുന്നാൽ പോരേ?. നീ എന്റെ പ്രായം വരെ നിൽക്കില്ല. അതിന് മുമ്പ് മാലയിട്ട് ചുമരിൽ തൂങ്ങും. നീ നിന്‍റെ പ്രായത്തിനൊത്ത് സംസാരിക്ക്. നിന്നെ കുറിച്ച് എന്ന് മാത്രമല്ല ഏത് വിഷയത്തെ കുറിച്ചും സത്യഭാമ അസ്സലായി സംസാരിക്കും. അതിന് പ്രത്യേക കോച്ചിങ് ഒന്നും വേണ്ട. സാമാന്യ ബോധം മതി. അത് നീ ആദ്യം പോയി പഠിക്ക്. നീ എന്നെ പറയാൻ ആയിട്ടില്ല കേട്ടല്ലോ?. എന്‍റെ മുടി ഒറിജിനലാണ്. അല്ലാതെ നിന്‍റേത് പോലെ വവ്വാൽ ചപ്പിയ മുടിയല്ല." സത്യഭാമ പറഞ്ഞു.
ഇതിനു മറുപടിയുമായി എത്തിയാൽ നീ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വിധത്തിൽ മറുപടിയുമായി താൻ വീണ്ടും എത്തുമെന്നും സത്യ ഭാമ പറഞ്ഞു. എന്നാൽ ഇതിനു മറുപടിയുമായി നന്ദന വീണ്ടും എത്തി. വെപ്പുമുടി സത്യഭാമ എന്നാണ് നന്ദന വിളിച്ചത്. നിങ്ങളെ വിളിക്കുന്നത് വെപ്പുമുടി സത്യഭാമേ എന്നാണ്. അതായിരിക്കും നിങ്ങൾക്ക് കുറച്ചുകൂടി ചേരുന്ന പേരെന്നും പ്രായത്തിനൊത്ത് ബഹമാനിക്കണമെന്നത് സത്യമാണ്. എന്നാൽ കഴുതയ്ക്ക് പ്രായമായാൽ ആരെങ്കിലും ബഹുമാനിക്കാറുണ്ടോ എന്നും വീഡിയോയിൽ നന്ദന ചോദിക്കുന്നു. സത്യഭാമയ്‌ക്കെതിരേ പൊലീസിൽ പരാതി നൽകിക്കൊണ്ട് നന്ദന നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് നന്ദന. കമ്മിഷണർ ഓഫിസിൽ പരാതി നൽകിയതെന്നും നന്ദന വ്യക്തമാക്കി.