ഒരു കഷ്ണം പേപ്പർ പോലുമില്ല! കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വൃത്തി കണ്ട് 'ഞെട്ടി' സോഷ്യൽ മീഡിയ |VIDEO

കേരളത്തിൽ എത്തിയ അസാം സ്വദേശിയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വിഡിയോ പങ്കുവച്ചത്
KANNUR RAILWAY STATION VIDEO VIRAL

ഒരു കഷ്ണം പേപ്പറുപോലുമില്ല! കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വൃത്തി കണ്ട് 'ഞെട്ടി' സോഷ്യൽ മീഡിയ

Updated on

കണ്ണൂർ റെയിൽവേ സ്റ്റേഷൻ അങ്ങ് പാൻ ഇന്ത്യൻ ലെവലിൽ വൈറലായത് നിങ്ങൾ അറിഞ്ഞോ? കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വൃത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കേരളത്തിൽ എത്തിയ അസാം സ്വദേശിയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വിഡിയോ പങ്കുവച്ചത്.

നിങ്ങൾ‌ക്ക് ഇവിടെ ഒരു കഷ്ണം മാലിന്യം പോലും കണ്ടെത്താൻ പറ്റില്ല എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. പ്ലാറ്റ്ഫോമും ഓവർബ്രിഡ്ജും റെയിൽവേ ട്രാക്കും എസ്കലേറ്ററുമെല്ലാം വിഡിയോയിൽ കാണിക്കുന്നുണ്ട്. എന്നാൽ ഒരു പേപ്പർ കഷ്ണം പോലും വിഡിയോയിൽ കാണുന്നില്ല.

ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. പിന്നാലെ കേരളത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്. മലയാളികളുടെ സിവിക് സെൻസിനെയാണ് എല്ലാവരും പ്രശംസിക്കുന്നത്. അവിടത്തെ ആളുകൾ വിചാരിച്ചില്ലെങ്കിൽ ഇതുപോലെ വൃത്തിയാക്കാനാവില്ല എന്നാണ് കമന്‍റുകൾ. കേരളത്തിൽ വന്നപ്പോഴുണ്ടായ നല്ല അനുഭവങ്ങളും പലരും പോസ്റ്റ് ചെയ്യുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com