കോഫി സംസ്കാരത്തിന്‍റെ ആഘോഷമായി കേരള കോഫി ഫെസ്റ്റിവല്‍

ബാരിസ്റ്റ ചാമ്പ്യൻഷിപ്പ് മുഖ്യ ആകർഷണം; ബീച്ച് റോഡിലെ ആസ്പിൻ കോർട്ട്‌യാർഡ്സിൽ രണ്ടു ദിവസം
Kerala Coffee Festival 2026 Concludes in Kozhikode

കോഫി ഫെസ്റ്റിവൽ 2026 സമാപിച്ചു

Representative image

Updated on: 

കോഴിക്കോട്: ഇന്ത്യയിലെ വളര്‍ന്നുവരുന്ന കോഫി സംസ്കാരവും ബാരിസ്റ്റകളുടെ കഴിവും ആഘോഷിച്ച് കേരള കോഫി ഫെസ്റ്റിവല്‍ 2026 കോഴിക്കോട് സമാപിച്ചു. ബീച്ച് റോഡിലെ ആസ്പിന്‍ കോര്‍ട്ട്‌യാര്‍ഡ്സിലായിരുന്നു രണ്ടു ദിവസത്തെ ഫെസ്റ്റിവല്‍.

കോഫി പ്രേമികള്‍, വ്യവസായ രംഗത്തെ പ്രമുഖര്‍, സംരംഭകര്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ആസ്റ്റോറിയയുടെ പിന്തുണയോടെ സംഘടിപ്പിച്ച ബാരിസ്റ്റ ചാംപ്യന്‍ഷിപ്പായിരുന്നു പ്രധാന ആകര്‍ഷണം.

കെഎഎപിഐ സൊല്യൂഷന്‍സ് പ്രൊഫഷണല്‍ കോഫി മെഷീനുകളും ഉപകരണങ്ങളും പരിചയപ്പെടുത്തി. കഫേകള്‍, ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍ എന്നിവയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉപകരണങ്ങള്‍ സ്റ്റാള്‍ എ7ല്‍ പ്രദര്‍ശിപ്പിച്ചു. കോഫി മേഖലയിലെ നൂതന ആശയങ്ങള്‍ക്കും പ്രൊഫഷണല്‍ മികവിനും വേദിയൊരുക്കുന്നതായിരുന്നു ഫെസ്റ്റിവല്‍.