ഗവൺമെന്‍റ് ഗസ്റ്റ് ഹൗസുകളുടെ വാടക കൂട്ടി

ഒരോയിടത്തും എസി മുറിയുടെ നിരക്കിൽ 800 രൂപ മുതൽ 1200 രൂപയിലധികം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്
Kerala Government Guest House, Varkala
ഗവൺമെന്‍റ് ഗസ്റ്റ് ഹൗസ്, വർക്കല
Updated on

തിരുവനന്തപുരം: ടൂറിസം വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിച്ചു. ഒരോയിടത്തും എസി മുറിയുടെ നിരക്കിൽ 800 രൂപ മുതൽ 1200 രൂപയിലധികം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നവംബർ‌ ഒന്നുമുതൽ‌ നിരക്ക് വർധന നിലവിൽവരും.

എസി സിംഗിള്‍ മുറിയുടെ നിരക്ക് 700 രൂപയിൽ നിന്ന് 1200 രൂപയായും എസി ഡബിള്‍ റൂമിന്‍റെ നിരക്ക് 1000 രൂപയിൽ നിന്ന് 1800 രൂപയായും എസി സ്യൂട്ട് മുറിയുടെ നിരക്ക് 2000 രൂപയിൽ നിന്ന് 3300 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

എന്നാൽ, ഓരോ സ്ഥലത്തെയും ഗസ്റ്റ് ഹൗസുകളിലെ നിരക്ക് വര്‍ധനവിലും വ്യത്യാസമുണ്ട്. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം. 2013നുശേഷം ഗസ്റ്റ് ഹൗസുകളുടെയും യാത്രി നിവാസുകളുടെയും കോണ്‍ഫറന്‍സ് ഹാളുകളുടെയും കേരള ഹൗസുകളുടെയും നിരക്ക് പുനക്രമീകരിച്ചിട്ടില്ലെന്നും വിശദീകരണം.

ടൂറിസം വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് ഡയറക്ടര്‍ നൽകി ശുപാര്‍ശ പ്രത്യേക സമിതി പരിഗണിച്ചശേഷമാണ് നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴികെയുള്ള സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളുടെയും കേരള ഹൗസുകളുടെയും നിരക്കിലാണ് മാറ്റം വരുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com