
കേരള പൊലീസ് അസോസിയേഷന്‍റെ മുഖമാസികയായ കാവൽ കൈരളിയുടെ ഓണപ്പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
സേതുവുമായുള്ള സർഗ സല്ലാപമാണ് 'അക്ഷരങ്ങളുടെ സേതു ബന്ധനം' എന്ന കവർ സ്റ്റോറി. സാഹിത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ഇതിൽ സമഗ്രമായി ചർച്ച ചെയ്യുന്നു.
സച്ചിദാനന്ദൻ, പി.കെ. രാജശേഖരൻ, സി.എസ്. വെങ്കിടേശ്വരൻ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. സി. രാവുണ്ണി, എസ്. ജോസഫ്, ഗിരീഷ് പുലിയൂർ, വി.കെ. രമേഷ്, മനോജ് വെങ്ങോല തുടങ്ങി പ്രശസ്ത സാഹിത്യകാരന്മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സൃഷ്ടികൾ ഉൾക്കൊള്ളിച്ചാണ് വ്യത്യസ്തമായ ഓണപ്പതിപ്പ് ഇറക്കിയിരിക്കുന്നത്.
ഇന്ത്യയിൽത്തന്നെ പോലീസ് സംവിധാനത്തിൽ ഒരു സാഹിത്യ മാസിക പ്രസിദ്ധീകരിക്കുക എന്ന ഖ്യാതി കേരള പോലീസ് അസോസിയേഷനു സ്വന്തം. 23 വർഷമായി മാസിക പ്രസിദ്ധീകരണം ആരംഭിച്ചിട്ട്. ചീഫ് എഡിറ്റർ കെ.പി. പ്രവീൺ, എഡിറ്റർ സനൽ ചക്രപാണി, സബ് എഡിറ്റർ പ്രസാദ് പാറപ്പുറം. കൂടാതെ എഡിറ്റോറിയൽ ബോർഡും പ്രവർത്തിക്കുന്നു. എല്ലാവരും പോലീസുദ്യോഗസ്ഥർ തന്നെ.