കേരളത്തിന്‍റെ ഉത്തരവാദ ടൂറിസം മിഷന്‍ യുഎന്‍ പഠന പട്ടികയില്‍

ആകെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികളാണ് പട്ടികയില്‍ ഇടംപിടിച്ചത്
കേരളത്തിന്‍റെ ഉത്തരവാദ ടൂറിസം മിഷന്‍ യുഎന്‍ പഠന പട്ടികയില്‍
Updated on

തിരുവനന്തപുരം: കേരള ടൂറിസത്തിന്‍റെ അഭിമാന പദ്ധതിയായ ഉത്തരവാദ ടൂറിസം മിഷന്‍ (ആര്‍ടി മിഷന്‍) ഐക്യരാഷ്‌ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ ആഗോള പഠന വിഷയ പട്ടികയില്‍ ഇടം നേടി. ആകെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികളാണ് പട്ടികയില്‍ ഇടംപിടിച്ചത്.

ജി20 രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍ നിന്നുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള പ്രത്യേക ഡാഷ് ബോര്‍ഡിലാണ് ഉത്തരവാദ ടൂറിസം മിഷനും ഇടം നേടിയത്. ഹരിത ടൂറിസം എന്ന മുന്‍ഗണന വിഷയത്തില്‍ ഇന്ത്യയില്‍ നിന്ന് ഉത്തരവാദിത്ത ടൂറിസവും, തബോഡ-അന്ധേരി കടുവാ പദ്ധതിയും ഇടം പിടിച്ചു. മെക്സിക്കോ, ജര്‍മനി, മൗറീഷ്യസ്, ടര്‍ക്കി, ഇറ്റലി, ബ്രസീല്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മറ്റ് പദ്ധതികള്‍.

പ്രാദേശിക സമൂഹത്തിന്‍റെ ഉന്നമനത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിജയിച്ചുവെന്ന് പഠനത്തില്‍ വിലയിരുത്തുന്നു.

ഉത്തരവാദ ടൂറിസം മേഖലകള്‍ വികസിപ്പിച്ചെടുക്കുകയും അവിടെയെല്ലാം പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ കഴിയുകയും അതുവഴി ഈ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും പഠനത്തിലുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com