ദേവസ്വം വകുപ്പിന്‍റെ പദ്ധതികളിൽ കിഫ്ബിയുടെ കൈയൊപ്പ് | Video
കിഫ്ബി ഫണ്ടിൽ നിന്ന് 116 കോടി രൂപ ചെലവഴിച്ച് ആറ് ശബരിമല ഇടത്താവളങ്ങളാണ് നിർമിച്ചത്. ചെങ്ങന്നൂർ, കഴക്കൂട്ടം, എരുമേലി, നിലയ്ക്കൽ, ചിറക്കര, മണിയങ്കോട് എന്നിവിടങ്ങളിലാണ് ഇവ. മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിൽ ദേവസ്വം വകുപ്പ് തയാറാക്കിയ പദ്ധതിയാണിത്.
ഇതിൽ നിലയ്ക്കലിലെ പദ്ധതി ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. എരുമേലിയിൽ ഉദ്ഘാടനത്തിനു സജ്ജമാണ്. മറ്റു സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.
ശബരിമലയിൽ 775 കോടി രൂപയുടെയും പമ്പയിൽ 200 കോടി രൂപയുടെയും വികസനത്തിനു മാസ്റ്റർ പ്ലാനും തയാറാക്കിയിട്ടുണ്ട്.
ശബരിമലയിൽ ഡോളി സമ്പ്രദായത്തിനു പകരം റോപ്പ് വേ നിർമിക്കാനും പദ്ധതിയുണ്ട്. ഭക്തരെ മാത്രമല്ല, സാധനങ്ങൾ കൊണ്ടുപോകുന്നതിനും ഇതുപയോഗിക്കാം.
മന്ത്രി വാസവന്‍റെ മണ്ഡലം കൂടി ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ 2739 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നത്. കോട്ടയം മെഡിക്കൽ കോളെജ് വികസനത്തിന് അനുവദിച്ച 800 കോടി രൂപയും, ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് അനുവദിച്ച 92 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.