കായൽക്കാഴ്ചകളുടെ സമൃദ്ധിയുമായി കൊച്ചി - പാലക്കരി ബോട്ട് സർവീസ്

ഫിഷ് ഫാമില്‍ ബോട്ടിങ് അടക്കമുള്ള ആക്റ്റിവിറ്റികളും, അന്നേദിവസം പിടിച്ച മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഫിഷ് കറി, ഫിഷ് ഫ്രൈ ഉച്ചയൂണും ഒരുക്കിയിരിക്കുന്നു
Palakkari fish farm
Palakkari fish farm
Updated on

കൊച്ചി‌: കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോപ്പറേഷന്‍ മറൈന്‍ ഡ്രൈവ് ജെട്ടിയില്‍ നിന്നു കോട്ടയം പാലക്കരി മത്സ്യഫെഡ് ഫാം വരെ നടത്തുന്ന ബോട്ട് യാത്ര ജനപ്രിയമാകുന്നു.

മൂന്ന് ജില്ലകളെ കോര്‍ത്തിണക്കി നടത്തുന്ന ബോട്ട് യാത്രയില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ കായല്‍ കാഴ്ച്ചകളും, ഉള്‍നാടന്‍ ഭംഗിയും ഒരേപോലെ ആസ്വദിക്കുവാനുള്ള സുവര്‍ണാവസരമാണ് കെ‌എസ്‌ഐ‌എന്‍സി ഒരുക്കിയിരിക്കുന്നത്. ബോട്ട് യാത്ര ചെന്ന് അവസാനിക്കുന്നത് ചെമ്പില്‍ സ്ഥിതിചെയ്യുന്ന പാലക്കരി മത്സ്യഫെഡ് ഫിഷ്ഫാമില്‍ ‌ആണ്.

യാത്രക്കാര്‍ക്ക് ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഫിഷ് ഫാമില്‍ പെഡല്‍ ബോട്ടുകള്‍, തുഴവഞ്ചികള്‍, കുട്ടവഞ്ചികള്‍, കയാക്കിങ്, മോട്ടോര്‍ ബോട്ട് റൈഡ് ‌എന്നിങ്ങനെയുള്ള ആക്റ്റിവിറ്റികളും, ഫിഷ്ഫാമില്‍ നിന്ന് അന്നേദിവസം പിടിച്ച മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഫിഷ് കറി, ഫിഷ് ഫ്രൈ ഉച്ചയൂണും ഒരുക്കിയിരിക്കുന്നു. ചൂണ്ടയിടാനുള്ള സൗകര്യങ്ങളും, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.

‌മിഷേല്‍ എന്ന ബോട്ട് ഉപയോഗിച്ചാണ് ട്രിപ്പുകള്‍ ആരംഭിച്ചതെങ്കിലും, ട്രിപ്പുകള്‍ അധികമായതോടെ ക്ലിയോപാട്ര എന്ന രണ്ടാമത്തെ ബോട്ട് കൂടി സര്‍വീസില്‍ ഉള്‍പ്പെടുത്തി. 100 പേർക്ക് വീതം യാത്ര ചെയ്യാവുന്ന രണ്ടു ബോട്ടുകളിലും 80 നോണ്‍ എസി സീറ്റുകളും 20 എസി സീറ്റുകളും ലഭ്യമാണ്.

ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ് അംഗീകരിച്ച് കേരള മാരിടൈം ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജലവാഹനങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ എല്ലാ ജീവന്‍രക്ഷാ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com