കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: കാട് മുതൽ കടൽ വരെ, ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ

ഇലവീഴാപ്പൂഞ്ചിറ, വാഗമൺ, ഗവി, പാലരുവി എന്നിങ്ങനെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടാതെ, കപ്പൽ യാത്രയ്ക്കും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സൗകര്യം ഒരുക്കുന്നു
നെഫർറ്റിറ്റി ക്രൂസ് ഷിപ്പ്
നെഫർറ്റിറ്റി ക്രൂസ് ഷിപ്പ്
Updated on

കൊല്ലം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും വിനോദ-തീർഥാടന-കപ്പല്‍ യാത്രകള്‍ നടത്തുന്നു. 29ന് രാവിലെ 5ന് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നിവ ഉള്‍കൊള്ളുന്ന ഏകദിന വിനോദ യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്. 30ന് പുലര്‍ച്ചെ 5ന് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍, തിരുനെല്ലി, കൊട്ടിയൂര്‍, മൃദംഗശൈലേശ്വരി, പറശ്ശിനിക്കടവ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ജൂണ്‍ 1 രാവിലെ മടങ്ങിയെത്തുന്ന പാക്കേജിന് 2820 രൂപ. 30ന് രാവിലെ 5ന് വാഗമണിലെ ടൂറിസം കേന്ദ്രങ്ങളായ അഡ്വഞ്ചര്‍ പാര്‍ക്ക്, ഗ്ലാസ് ബ്രിഡ്ജ്, പൈന്‍വാലി, മൊട്ടക്കുന്ന്, പരുന്തുംപാറ ട്രിപ്പിന് യാത്ര ചാര്‍ജും ഉച്ചഭക്ഷണവും ഉള്‍പ്പെടെ 1020 രൂപ.

നെഫര്‍റ്റിറ്റി ആഡംബര ജലയാനത്തിലേക്കുള്ള യാത്രയില്‍ പങ്കെടുക്കാന്‍ കൊല്ലം യൂണിറ്റില്‍ നിന്ന് 31ന് രാവിലെ 10ന് എസി ലോഫ്‌ളോര്‍ ബസില്‍ യാത്ര ചെയ്യാം. മുതിര്‍ന്നവര്‍ക്ക് 4240 രൂപയും, കുട്ടികള്‍ക്ക് 1930 രൂപയുമാകും ചാർജ്.

31ന് ഗവിയിലേക്കും പരുന്തുംപാറയിലേക്കുമുള്ള യാത്രയ്ക്ക് യാത്രക്കൂലിയും ഫോറസ്റ്റ് എന്‍ട്രി ഫീസും ബോട്ടിങ്ങും ഉച്ചഭക്ഷണവും ട്രെക്കിങ്ങും ഉള്‍പ്പെടെ 2150 രൂപ. മലയോര ഗ്രാമമായ റോസ് മലയിലേക്ക് ജൂണ്‍ 1ന് രാവിലെ 6.30ന് പാലരുവി വെള്ളച്ചാട്ടം, തെന്മല എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്ക് പ്രവേശന-യാത്രനിരക്കുകളായി 770 രൂപ. ജൂണ്‍ 1ന് രാവിലെ 6ന് അടവി ഇക്കോ ടൂറിസം, കോന്നി ആനക്കോട്, കുംഭാവുരുട്ടി ജലപാതം, അച്ചന്‍കോവില്‍ ക്ഷേത്രം എന്നിവ ഉള്‍ക്കൊള്ളുന്ന ഉല്ലാസയാത്രയ്ക്ക് 600 രൂപയാണ് നിരക്ക്. പേപ്പാറ, കല്ലാര്‍, പൊന്മുടി അപ്പര്‍ സാനിറ്റോറിയം എന്നിവിടങ്ങളിലേക്ക് ജൂണ്‍ 2ന് രാവിലെ 6.30നുള്ള യാത്രയ്ക്ക് എന്‍ട്രി ഫീസും യാത്രാ നിരക്കും ഉള്‍പ്പെടെ 770 രൂപയാകും.

ഫോണ്‍ - 9747969768, 8921950903.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com