22 കോടിയുടെ വജ്ര മോതിരം, ഫാഷൻ ലോകത്തെ ഞെട്ടിച്ച് കൈലി ജെന്നർ

22 കോടി രൂപയാണ് മോതിരത്തിന് വില വരുന്നത് എന്നാണ് ഇൻഫ്ളുവൻസർമാരുടെ കണ്ടെത്തൽ
Kylie Jenner

22 കോടിയുടെ വജ്ര മോതിരം, ഫാഷൻ ലോകത്തെ ഞെട്ടിച്ച് കൈലി ജെന്നർ

Updated on

ഫാഷൻ‌ ലോകത്തെ എന്നും ഞെട്ടിക്കാറുള്ള താരമാണ് കൈലി ജെന്നർ. അപ്പോൾ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടുന്നത് താരത്തിന്‍റെ പുത്തൻ ലുക്കാണ്. അമ്മ ക്രിസ് ജെന്നറുടെ 70ാം പിറന്നാളിന് അതീവ സ്റ്റൈലിഷായാണ് കൈലി പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത് താരം അണിഞ്ഞ വജ്ര മോതിരത്തിലാണ്.

മോതിരത്തിന് പ്രധാന്യം നൽകിക്കൊണ്ടുള്ള നിരവധി ചിത്രങ്ങളാണ് കെയ്ലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിനു പിന്നാലെ മോതിരത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമായി. 22 കോടി രൂപയാണ് മോതിരത്തിന് വില വരുന്നത് എന്നാണ് ഇൻഫ്ളുവൻസർമാരുടെ കണ്ടെത്തൽ. ലൈഫ്സ്റ്റൈൽ ജ്വല്ലറി ഇൻഫ്ളുവൻസറായ ജൂലിയ കഫെ ആണ് ജെന്നിഫറിന്‍റെ മോതിരത്തേക്കുറിച്ചുള്ള വിഡിയോ പങ്കുവച്ചത്.

എമറാൾ‌ഡ് കട്ടിലുള്ള 28 കാരറ്റിന്‍റെ ഡയമണ്ട് റിങ്ങാണ് കെയ്ലിയുടെ കയ്യിലുള്ളത് എന്നാണ് ജൂലിയ പറയുന്നത്. ഈ വർഷം ഫെബ്രുവരിയിൽ കാമുകൻ തിമോത്തി ഷലാമെറ്റിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ആദ്യമായി കെയ്ലിയുടെ വിരലിൽ ഈ ഭീമൻ വജ്രമോതിരം ആദ്യം കാണുന്നത്. സെലിബ്രിറ്റി ജ്വല്ലറി ആർട്ടിസ്റ്റ് ലൊറേയ്ൻ സ്ക്വാർട്സിനെ ടാഗ് ചെയ്തുകൊണ്ട് അന്ന് താരം ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത്തവണ ചിത്രം പങ്കുവെച്ചപ്പോൾ ലോറേയ്നെ താരം ടാഗ് ചെയ്തിട്ടില്ല. അതിനാൽ 22 കോടി നൽകി കെയ്ലി മോതിരം സ്വന്തമാക്കി എന്നാണ് ഇൻഫ്ളുവൻസറുടെ കണ്ടെത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com