സ്വർഗത്തിലേക്കൊരു കത്ത്; ആവശ്യം സിമ്പിൾ, ദൈവം കേൾക്കുമോ?

പോസ്റ്റ് കാർഡിലാണ് കത്ത്. ഒരു വശത്ത് ബലൂണിൽ കെട്ടി സ്വർഗത്തിലേക്ക് കത്ത് അയയ്ക്കണ്ടത് എങ്ങനെ എന്നും വരച്ചു കാണിച്ചിട്ടുണ്ട്
സ്വർഗത്തിലേക്കൊരു കത്ത്, ആവശ്യം ദൈവം കേൾക്കുമോ? Letter to God seeking bicycle
സ്വർഗത്തിലേക്കൊരു കത്ത്, ആവശ്യം സിമ്പിൾ; ദൈവം കേൾക്കുമോ?
Updated on

കണ്ണൂർ: കത്തയച്ച ആളുടെ പേര് ജോഷ്വ ആന്‍റണി. വിലാസം ദൈവത്തിന്‍റേതാണ്. ദൈവം ഹൗസ്, സ്വർഗം പി.ഒ., സ്വർഗം. പിൻ കോഡുമുണ്ട്- 000000.

കത്തിലെ ആവശ്യം വളരെ സിമ്പിളാണ്, അയയ്ക്കുന്ന ആൾക്ക് ഒരു സൈക്കിൾ വേണം. സ്വന്തം മേൽവിലാസത്തിനു പകരം സ്വന്തം മുഖമായിരിക്കണം വരച്ചു ചേർത്തിട്ടുള്ളത്. ദൈവത്തിന് ആളെ തിരിച്ചറിയാൻ അത്രയൊക്കെ തന്നെ ധാരാളം!

പോസ്റ്റ് കാർഡിലാണ് കത്ത്. ഒരു വശത്ത് ബലൂണിൽ കെട്ടി സ്വർഗത്തിലേക്ക് കത്ത് അയയ്ക്കണ്ടത് എങ്ങനെ എന്നും വരച്ചു കാണിച്ചിട്ടുണ്ട്- തപാൽ വകുപ്പിന് കൺഫ്യൂഷനായി കത്ത് മിസ്സാകരുതല്ലോ!

തലശേരി ബിഷപ്സ് ഹൗസിനു സമീപമുള്ള തപാൽ പെട്ടിയിൽ നിന്ന് തലശേരി കോർട്ട് പോസ്റ്റ് ഓഫിസ് ജീവനക്കാരി എ.സി. ബിന്ദുവാണ് ഈ കത്ത് ശേഖരിച്ചത്.

ഏതോ കുഞ്ഞിന്‍റെ കൗതുകം എന്നു കരുതി ഉപേക്ഷിച്ചില്ല. ഇവിടെനിന്ന് സീൽ ചെയ്ത് റെയിൽവേ മെയിൽ സർവീസിലേക്ക് (RMS) അയച്ചു. അവിടെ കിട്ടിയ പാടേ, സബ് പോസ്റ്റ് മാസ്റ്റർക്ക് വിളി വന്നു. കത്തെഴുതിയ ആളെ കണ്ടെത്താനാണ് നിർദേശം.

ഏതെങ്കിലും കുട്ടികളായിരിക്കും കത്തെഴുതിയതെന്നാണ് കരുതുന്നത്. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അങ്ങനെ കുട്ടികളാരും കത്ത് പോസ്റ്റ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എങ്കിൽപ്പിന്നെ ഏതെങ്കിലും വലിയ കുട്ടികളായിരിക്കുമോ എന്ന സംശയത്തിലാണ് ഉദ്യോഗസ്ഥർ!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com