ജീവിതവും ജോലിയും ക്രമീകരിക്കാനാകുന്നില്ല; 34% സ്ത്രീകൾ ജോലി കളയുന്നു

വിമൻ ഇൻ ഇന്ത്യ ഇൻകോർപ്പറേറ്റഡ് സമ്മിറ്റിൽ റിപ്പോർട്ട് പ്രകാശനം ചെയ്‌തു
ജീവിതവും ജോലിയും ക്രമീകരിക്കാനാകുന്നില്ല; 34% സ്ത്രീകൾ ജോലി കളയുന്നു

കൊച്ചി: ജീവിതവും ജോലിയും ക്രമീകരിക്കാൻ കഴിയാതെ 34 ശതമാനം സ്ത്രീകൾ ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വിടുന്നതായി സർവേ റിപ്പോർട്ട്. രാജ്യത്തെ 73% കോർപ്പറേറ്റ് സ്ഥാപനങ്ങളും ജെൻഡർ വൈവിധ്യ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവയിൽ 21% മാത്രമാണ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സമീപനങ്ങൾ സ്വീകരിക്കുന്നത്. 59% സ്ഥാപനങ്ങളിൽ നിർബന്ധിതമായ ഇന്റേണൽ പരാതി സമിതികൾ ഇല്ല. 37% സ്ഥാപനങ്ങളും പ്രസവാവധി ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്‌ച വരുത്തുന്നു.

17.5% സ്ഥാപനങ്ങൾ മാത്രമാണ് ശിശു സംരക്ഷണ സൗകര്യങ്ങൾ നൽകുന്നത്. സെന്റർ ഫോർ ഇക്കണോമിക് ഡാറ്റ ആൻഡ് അനാലിസിസ്,ഗോദ്‌റെജ് ഡിഇ ലാബ്‌സ്, അശോക യൂണിവേഴ്‌സിറ്റി, ദസ്ര എന്നിവയുടെ സഹകരണത്തോടെ ഉദൈതി ഫൗണ്ടേഷൻ തയ്യാറാക്കിയ വിമൻ ഇൻ ഇന്ത്യ ഇൻകോർപ്പറേറ്റഡ് എച്ച്ആർ മാനേജർമാരുടെ സർവേ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. വിമൻ ഇൻ ഇന്ത്യ ഇൻകോർപ്പറേറ്റഡ് സമ്മിറ്റിൽ റിപ്പോർട്ട് പ്രകാശനം ചെയ്‌തു.

USER

55% സ്ഥാപനങ്ങളും സ്ത്രീകളുടെ പുരോഗതി ഉന്നം വയ്ക്കുന്നതായി പറയുമ്പോഴും ലിംഗ അസമത്വം ഗൗരവമായി കൈകാര്യം ചെയ്യുന്നത് ചെയ്യുന്നത് 37% മാത്രമാണെന്നു സർവ്വേ കണ്ടെത്തുന്നു. നിയമനത്തിലും ലിംഗ പക്ഷപാതമുണ്ട്. ജോലി- ജീവിത അസന്തുലിതാവസ്ഥ മൂലം സഥാപനങ്ങൾ വിട്ടുപോകുന്ന പുരുഷന്മാരുടെ നിരക്ക് നാലു ശതമാനം മാത്രമാണെന്നും സർവ്വേ റിപ്പോർട്ട് പറയുന്നു.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു ഉദൈതി ഫൗണ്ടേഷൻ സിഇഒ പൂജ ശർമ ഗോയൽ പറഞ്ഞു. വ്യവസായ പ്രമുഖരെ ഒരേവേദിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നിർണായക പ്ലാറ്റ്‌ഫോമാണ് വിമൻ ഇൻ ഇന്ത്യ ഇങ്ക് സമ്മിറ്റ്. തൊഴിലിടങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുന്നതിലേക്ക് സമ്മിറ്റ് സഹായകമാകുമെന്നും പൂജ ശർമ ഗോയൽ അഭിപ്രായപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com