നഗരവാസികളില്‍ ജീവിതശൈലീ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നു

കായിക പ്രവര്‍ത്തനങ്ങള്‍ കുറയുക, അനാരോഗ്യകരമായ ഭക്ഷണക്രമം, വര്‍ധിച്ച സമ്മര്‍ദം, വേണ്ടത്ര ഉറക്കമില്ലായ്മ തുടങ്ങിയവയാണ് കാരണങ്ങൾ
നഗരവാസികളില്‍ ജീവിതശൈലീ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നു

കൊച്ചി: ഇന്ത്യന്‍ നഗരങ്ങളിൽ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിച്ചതായി സര്‍വെ റിപ്പോർട്ട്.

ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്നും ആല്‍മണ്ട് ബോര്‍ഡ് ഒഫ് കാലിഫോര്‍ണിയ നടത്തിയ യൂഗവ് സര്‍വെയില്‍ വ്യക്തമാകുന്നു.

കായിക പ്രവര്‍ത്തനങ്ങള്‍ കുറയുക, അനാരോഗ്യകരമായ ഭക്ഷണക്രമം, വര്‍ധിച്ച സമ്മര്‍ദം, വേണ്ടത്ര ഉറക്കമില്ലായ്മ എന്നിങ്ങനെ ജീവിതശൈലികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ കാരണമാണ് ഈ പ്രശ്നങ്ങളില്‍ വലിയ ഭാഗവും ഉണ്ടാകുന്നത്. ഇത്തരം മാറ്റങ്ങള്‍ പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, അതിരക്തസമ്മര്‍ദം, ചില തരത്തിലുള്ള അര്‍ബുദങ്ങള്‍ എന്നിങ്ങനെയുള്ള മാറാരോഗങ്ങള്‍ വര്‍ധിക്കാനും കാരണമായിട്ടുണ്ടെന്നും സര്‍വെ പറയുന്നു.

പിസിഒഎസ്, ടൈപ്പ്2 പ്രമേഹം, അതിരക്തസമ്മര്‍ദം എന്നിങ്ങനെ അസുഖങ്ങളുള്ള ആളുകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണക്രമത്തിന്‍റെ ഭാഗമായി ബദാമുകള്‍ കഴിക്കുമ്പോള്‍ വലിയ ഗുണം ലഭിക്കുന്നുവെന്നും സര്‍വെ കണ്ടെത്തി. ശക്തമായ പോഷകഗുണങ്ങള്‍ മൂലം ആരോഗ്യകരമായ ലഘുഭക്ഷണമായി ഏറ്റവും കൂടുതല്‍ പേര്‍ പരിഗണിക്കുന്നത് ബദാമാണെന്നും സര്‍വെയില്‍ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com