ജീവിതത്തിലെന്നും സന്തോഷം നല്‍കുന്നതെന്താണ് ? 85 വര്‍ഷത്തെ പഠനത്തിലൂടെ കണ്ടെത്തിയ ഉത്തരം

എട്ടു പതിറ്റാണ്ടിലധികം നീണ്ട, ഇപ്പോഴും തുടരുന്ന ആ പഠനത്തില്‍ സന്തോഷത്തിന്‍റെ രഹസ്യം പൊസിറ്റീവ് റിലേഷന്‍സാണെന്നു ഓരോ കാലത്തും വ്യക്തമായിരുന്നു
ജീവിതത്തിലെന്നും സന്തോഷം നല്‍കുന്നതെന്താണ് ? 85 വര്‍ഷത്തെ പഠനത്തിലൂടെ കണ്ടെത്തിയ ഉത്തരം

നമ്മുടെ ജീവിതത്തിലെന്നും സന്തോഷം നിറയ്ക്കുന്നതെന്താണ്. ഇത്തരമൊരു ചോദ്യം ഉന്നയിച്ചു കൊണ്ടൊരു പഠനം ആരംഭിച്ചു ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി. ഇപ്പോഴൊന്നുമല്ല, 85 വര്‍ഷങ്ങള്‍ക്ക് മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 1938ല്‍. രണ്ടു വര്‍ഷത്തെ ഇടവേളയില്‍, ലോകത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിരവധി പേരോട് ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു, ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതെന്താണ്.

പണമോ, പദവിയോ, ഉയര്‍ന്ന ജോലിയോ, ആരോഗ്യമോ ഒന്നുമല്ല ആ ചോദ്യത്തിന്‍റെ ഉത്തരം. ജീവിതത്തില്‍ സന്തോഷം നിറച്ച് മനുഷ്യനെ ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാന്‍ സഹായിക്കുന്ന ഘടകം, നല്ല ബന്ധങ്ങളാണ്. എട്ടു പതിറ്റാണ്ടിലധികം നീണ്ട, ഇപ്പോഴും തുടരുന്ന ആ പഠനത്തില്‍ സന്തോഷത്തിന്‍റെ രഹസ്യം പൊസിറ്റീവ് റിലേഷന്‍സാണെന്നു ഓരോ കാലത്തും വ്യക്തമായി. ഹാര്‍വാര്‍ഡ് സ്റ്റഡി ഓഫ് അഡല്‍റ്റ് ഡവലപ്പ്‌മെന്റിന്‍റെ ഈ ജീവിതസന്തോഷപഠനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് ഗവേഷകരും രചയിതാക്കളുമായ റോബര്‍ട്ട് വാള്‍ഡിങ്ങര്‍, മാര്‍ക് ഷൂള്‍സ് എന്നിവരാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പഠനമാണിത്. 

പണത്തിനു സന്തോഷം വാങ്ങാനാകില്ല. ജീവിതത്തില്‍ സുരക്ഷ നല്‍കുമായിരിക്കും. എന്നാല്‍ ജീവിതത്തിലെ സ്ഥിരമായ സന്തോഷം നിര്‍ണയിക്കുന്നതു മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തിന്‍റെ തീവ്രതയും ആഴവുമൊക്കെയാണ്, ഗവേഷകര്‍ വ്യക്തമാക്കുന്നു. ഒരു നല്ല ബന്ധത്തിനു നല്‍കാന്‍ കഴിയുന്ന സന്തോഷം മറ്റൊന്നിനും തരാന്‍ കഴിയില്ല. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com