ലുലു ഫാഷൻ വീക്കിന് ബുധനാഴ്ച തുടക്കം

രാജ്യാന്തര മോഡലുകളും മുൻനിര സിനിമാതാരങ്ങളുമടക്കം ഭാഗമാകുന്ന ഷോയിൽ ആഗോള ബ്രാൻഡുകളുടെ ഏറ്റവുംപുതിയ ട്രെൻഡുകൾ അവതരിപ്പിക്കും
ലുലു ഫാഷൻ വീക്ക് 2024ന്റെ ലോഗോ പ്രകാശനം സിനിമാതാരം ടൊവിനോ തോമസ് നടി ഭാവനയ്ക്ക് കൈമാറി നിർവഹിക്കുന്നു.
ലുലു ഫാഷൻ വീക്ക് 2024ന്റെ ലോഗോ പ്രകാശനം സിനിമാതാരം ടൊവിനോ തോമസ് നടി ഭാവനയ്ക്ക് കൈമാറി നിർവഹിക്കുന്നു.

കൊച്ചി: ആഗോള ബ്രാൻ‌ഡുകളുടെ പുതുപുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച്, ഫാഷൻ ലോകത്തെ വിസ്മയക്കാഴ്ചകളുമായി ലുലു ഫാഷൻ വീക്കിന് ബുധനാഴ്ച തുടക്കമാകും. മേയ് 8 മുതൽ 12 വരെ നീളുന്നതാണ് ഷോ. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍ വീക്ക് വേറിട്ടഅനുഭവമാണ് സമ്മാനിക്കുക. രാജ്യത്തെ മുൻനിര സെലിബ്രിറ്റകളും രാജ്യാന്തര മോഡലുകളും ഷോയുടെ ഭാഗമാകും.

കൊച്ചി ലുലു മാളിൽ വച്ച് ലുലു ഫാഷൻ വീക്ക് 2024 ലോഗോ സിനിമാതാരം ടൊവിനോ തോമസ് നടി ഭാവനയ്ക്കു കൈമാറി. ലോകോത്തര ബ്രാൻഡുകളുടെ ആകർഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മർ കളക്ഷനുകൾ പ്രദർശിപ്പിച്ചുകൊണ്ട് നിരവധി ഫാഷൻ ഷോകളാണ് ഇനി അരങ്ങേറുക. പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോൺ യുകെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാൻഡുകൾ ഷോയിൽ മുഖ്യഭാഗമാകും.

ഇതിനു പുറമെ പ്രത്യേക ഷോകളും അരങ്ങേറും. മുൻനിര താരങ്ങളും റാംപിൽ ചുവടുവയ്ക്കും. ലിവൈസ്, ഐഡന്‍റിറ്റി, മധുര ഫാമിലി, പാർക്ക് അവന്യൂ, ക്രിംസൺ ക്ലബ്, ബ്ലാക്ക്ബെറീസ്, സെലിയോ, ലിനvd] ക്ലബ്, ക്ലാസിക് പോളോ, ജോക്കി, ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസ്, മഗ്നോളിയ, വിഐപി, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, ജിനി ആൻഡ് ജോണി, പെപ്പർമിന്‍റ്, ഡൂഡിൾ, റഫ്, ടിനി ഗേൾ, കാറ്റ്‌വോക്ക്, ലീ കൂപ്പർ FW, വെൻഫീൽഡ്, വി സ്റ്റാർ, ഡെമോസ, ബ്ലോസം, ലാവി, ക്രോക്കോഡൈൽ, ഗോ കളേഴ്സ് തുടങ്ങി മുൻനിര ബ്രാൻഡുകൾക്കു വേണ്ടി പ്രമുഖ മോഡലുകൾ റാമ്പിൽ ചുവടുവയ്ക്കും.

പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ ഷയ് ലോബോയാണ് ഷോ ഡയറക്ടര്‍. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക്എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും. കൂടാതെ, ഫാഷൻ ട്രെൻഡുകൾ സിനിമാ മേഖലയിൽ കൊണ്ടുവന്ന സ്വാധീനവും മാറ്റങ്ങളും ചർച്ച ചെയ്യാൻ സ്പെഷ്യൽ ടോക്ക് ഷോയും സംഘടിപ്പിക്കുന്നുണ്ട്. മനീഷ് നാരായണൻ, മെൽവി ജെ, സ്റ്റെഫി സേവ്യർ, ദിവ്യ ജോർജ്, മഷർ ഹംസ തുടങ്ങി സിനിമാ മേഖലയിൽ വിദഗ്ധർ ചർച്ചയ്ക്ക് നേതൃത്വം നൽകും.

കൊച്ചിക്കു പുറമെ ലഖ്നൗ, ബ‌ംഗളൂരു, ഹൈദരാബാദ്, തിരുവന്തപുരം തുടങ്ങി രാജ്യത്തിന്‍റെ വിവിധയിടങ്ങലിലും ലുലു ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com