ലുലു മാളില്‍ ഡിസ്കൗണ്ട് സെയിൽ: 41 മണിക്കൂർ നോൺ-സ്റ്റോപ്പ് ഷോപ്പിങ്

രാവിലെ 9 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 3 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. കൊച്ചിയിൽ ശനിയാഴ്ച രാവിലെ 9 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2 മണി വരെ 41 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് ഷോപ്പിങ്
Lulu Mall offers sale
തിരുവനന്തപുരം ലുലു മാളില്‍ മഹാ ഓഫര്‍ സെയിലിന് തുടക്കം കുറിച്ച് നടന്ന ലോഗോ ലോഞ്ച്.
Updated on

കൊച്ചി: ലുലു മാളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സെയിലിന് വ്യാഴാഴ്ച തുടക്കം. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫർ സെയിലാണ് ജൂലൈ നാല് മുതൽ ഏഴ് വരെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും പാലക്കാട്ടെയും ലുലു മാളുകളിൽ നടക്കുന്നത്.

ഈ ദിവസങ്ങളില്‍ അഞ്ഞൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കടക്കം അന്‍പത് ശതമാനം ഇളവാണ് ഉപയോക്താക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍ ഫോൺ, ടിവി, അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വന്‍ വിലക്കിഴിവുണ്ടാകും.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു സെലിബ്രേറ്റ് തുടങ്ങി ലുലുവിന്‍റെ എല്ലാ ഷോപ്പുകളും, മാളിലെ 180ലധികം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളും മഹാസെയിലിന് ഒരുങ്ങിക്കഴിഞ്ഞു.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലുലു ഓണ്‍ സെയിലിന്‍റെ ഭാഗമായി ലുലു മാള്‍ മിഡ്നൈറ്റ് ഷോപ്പിങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ 7 വരെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 3 വരെയാണ് മാള്‍ തുടര്‍ച്ചയായി തുറന്ന് പ്രവര്‍ത്തിക്കുക.

41 hour non stop shopping at Kochi Lulu Mall
കൊച്ചി ലുലു മാളിൽ 41 മണിക്കൂർ നോൺ സ്റ്റോപ്പ് ഷോപ്പിങ്.

കൊച്ചി ലുലു മാളിൽ ശനിയാഴ്ച രാവിലെ 9 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2 മണി വരെ നീളുന്ന 41 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് ഷോപ്പിങ്ങും ഒരുക്കിയിട്ടുണ്ട്.

ഷോപ്പിങ് അനുഭവം മനോഹരമാക്കാന്‍ രാത്രി മാളില്‍ കലാപരിപാടികളുമുണ്ടായിരിക്കും. മാളിലെ വിനോദകേന്ദ്രമായ ലുലു ഫണ്‍ടൂറ, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളിലും ആകര്‍ഷകമായ ഓഫറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com