ജീവകാരുണ്യത്തിലും മുന്നിലുള്ള മലയാളി യൂസഫലി; ഇന്ത്യയിൽ അംബാനി മൂന്നാമത്

പട്ടികയിൽ പത്തു മലയാളികൾ
MA Yusuff Ali
MA Yusuff Ali

കൊച്ചി: സമ്പത്തിൽ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറ്റവും മുന്നിലുള്ള മലയാളി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി തന്നെ. സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറൂണ്‍ ഇന്ത്യയും എഡെല്‍ഗിവ് ഫൗണ്ടേഷനും ചേര്‍ന്ന് തയാറാക്കിയ ജീവകാരുണ്യ പട്ടികയില്‍ മലയാളികളായ 10 പേരാണ് ഇടംപിടിച്ചിട്ടുള്ളത്.

സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി 107 കോടി രൂപ ഒരു വർഷത്തിനുള്ളിൽ ചെലവഴിച്ചു കൊണ്ടാണ് യൂസഫലി ഈ പട്ടികയിൽ മുന്നിലെത്തിയത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 93 കോടിയുമായി മലയാളികളിൽ രണ്ടാം സ്ഥാനത്തും, വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 82 കോടിയുമായി മൂന്നാം സ്ഥാനത്തുമാണ്.

മുത്തൂറ്റ് ഫിനാന്‍സ് കുടുംബം (71 കോടി രൂപ), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ (35 കോടി രൂപ), മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍ (15 കോടി രൂപ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (13 കോടി രൂപ), ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപാലന്‍ എ.എം. ഗോപാലന്‍ (7 കോടി രൂപ), സമി-സബിന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മജീദ് (5 കോടി രൂപ) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍. ഇവര്‍ മൊത്തം 435 കോടി രൂപയാണ് സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

ദേശീയതലത്തില്‍ എച്ച്സിഎല്‍ ടെക്നോളജീസ് സ്ഥാപകന്‍ ശിവ് നാടാര്‍ (2,042 കോടി രൂപ), വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി (1,774 കോടി രൂപ), റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി (376 കോടി രൂപ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com