തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷങ്ങൾക്കായി കേരളത്തിന്‍റെ സ്വന്തം ക്രിസ്‌മസ് ട്രീ ഇത്തവണ ഉപയോഗിക്കാമെന്ന് മന്ത്രി പി. പ്രസാദ്. ഓൺലൈനിലൂടെ 200 മുതൽ 400 രൂപ വരെ നിരക്കിൽ വിൽക്കാനാണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ കൃഷി വകുപ്പിന്‍റെ ഒമ്പത് ജില്ലകളിലെ ഫാമുകളിൽ 4861 ക്രിസ്‌മസ് ട്രീകൾ നട്ടുപിടിപ്പിച്ചു. മൺചട്ടിയിലും ഗ്രോബാഗിലുമായാണ് കൃഷി. ക്രിസ്‌മസ് ട്രീയുടെ കളറും തൊപ്പിയുമെല്ലാം വച്ച് അലങ്കരിച്ചാവും വിപണിയിലെത്തുകയെന്നും മന്ത്രി പറഞ്ഞു. പാലക്കാട്, വയനാട്, കാസർകോട് ഒഴികെ ജില്ലകളിലാണ് ഫാമുകൾ.