ബനാറസ് സാരിയിൽ പിനാകി മിശ്രക്കൊപ്പം ചുവട് വച്ച് മഹുവ മൊയ്ത്ര; ഏറ്റെടുത്ത് സോഷ‍്യൽ മീഡിയ

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മഹുവ മൊയ്ത്രയാണ് വിഡിയോ പങ്കുവച്ചത്

ഇക്കഴിഞ്ഞ മേയ് 30ന് ആയിരുന്നു തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും ബിജു ജനദാതൾ മുൻ എംപി പിനാകി മിശ്രയും തമ്മിലുള്ള വിവാഹം നടന്നത്. ജർമനിയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാണ് പങ്കെടുത്തിരുന്നത്.

വിവാഹ ചിത്രങ്ങൾ മഹുവ മൊയ്ത്ര സമൂഹമാധ‍്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും വിവാഹ ദിനത്തിൽ നൃത്തം ചെയ്യുന്ന വിഡിയോയാണ് സോഷ‍്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബനാറസി സിൽക്ക് സാരി അണിഞ്ഞ് മഹുവ മൊയ്ത്രയും വെള്ള കുർത്തയും പൈജാമയും അണിഞ്ഞ് പിനാകി മിശ്രയും ''രാത് കെ ഹംസഫർ'' എന്ന ക്ലാസിക് ബോളിവുഡ് ഗാനത്തിന് നൃത്തം വയ്ക്കുന്നത് വിഡിയോയിൽ കാണാം.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മഹുവ മൊയ്ത്ര തന്നെയാണ് വിഡിയോ പങ്കുവച്ചത്. പിന്നാലെ ഇത് വൈറലാവുകയും സോഷ‍്യൽ മീഡിയ ഏറ്റെടുക്കുകയുമായിരുന്നു. ഇതിനിടെ നിരവധി പേരാണ് ഇരുവർക്കും ആശംസ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com