ഒന്നര ഇഞ്ച് വലുപ്പത്തിൽ വാഷിങ് മെഷീൻ; മലയാളിക്ക് ലോക റെക്കോഡ് | Video

സെബിൻ സജി എന്ന മലയാളി യുവാവ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടം പിടിച്ചു. ലോകത്തെ ഏറ്റവും ചെറിയ വാഷിങ് മെഷീൻ നിർമിച്ചതാണ് സെബിന്‍റെ നേട്ടത്തിനു പിന്നിൽ.

1.52 x 1.32 x 1.28 ഇഞ്ചാണ് പ്രവർത്തനക്ഷമമായ വാഷിങ് മെഷീന്‍റെ വലുപ്പം. 1990കളിൽ കളിപ്പാട്ടമായി നിർമിക്കപ്പെട്ട താംഗോച്ചി വാഷിങ് മെഷീന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് സെബിൻ തകർത്തത്. സാധാരണ ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾ പോലെ വാഷിങ്, റിൻസിങ്, സ്പിന്നിങ് പ്രവർത്തനങ്ങളെല്ലാം സെബിന്‍റെ കുഞ്ഞൻ മെഷീനും ചെയ്യാൻ സാധിക്കുമെന്നത് അടക്കം ഗിന്നസ് ബുക്ക് നിരീക്ഷകർക്കു മുന്നിൽ തെളിയിച്ച ശേഷമാണ് റെക്കോഡ് അനുവദിച്ചത്. മെഷീന്‍റെ ഡിസൈനും അസംബ്ലിയും അടക്കം ഇവർ നേരിട്ട് പരിശോധിച്ചിരുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com