കലനറി ഒളിമ്പിക്‌സിൽ മലയാളി വിദ്യാർഥിനിക്ക് സുവർണ നേട്ടം

ഇന്‍റർനാഷണൽ കലനറി ആർട്ട് എക്‌സിബിഷൻ (ഐ കെ എ) ഒളിമ്പിക്സിന്‍റെ 124 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് സ്വർണ മെഡൽ ലഭിക്കുന്നത്
Malayalee student shines in Culinary Olympics
ജർമനിയിൽ നടന്ന രാജ്യാന്തര കലനറി ഒളിംപിക്‌സിൽ സ്വർണ മെഡൽ നേടിയ ശ്രേയ അനീഷ്, ദി എമിറേറ്റ്സ് സലൂൺ കൾനെയ്‌ർ മത്സരത്തിൽ സ്വർണം നേടിയ അമൃത പി. സദൻ എന്നിവർ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ കാർവിംഗ് പ്രദർശിപ്പിക്കുന്നു.

കൊച്ചി: ജർമനിയിൽ നടന്ന രാജ്യാന്തര കലനറി ഒളിംപിക്‌സിൽ മലയാളി വിദ്യാർഥിനിക്ക് സ്വർണ മെഡൽ ലഭിച്ചു. എറണാകുളം സ്വദേശിനിയും ചെന്നൈസ് അമൃത ഇന്‍റർനാഷണൽ കോളെജ് വിദ്യാർഥിനിയുമായ ശ്രേയ അനീഷിനാണ് സ്വർണ മെഡൽ ലഭിച്ചത്. യുഎഇ യിൽ നടന്ന ദി എമിറേറ്റ്സ് സലൂൺ കൾനെയ്‌ർ മത്സരത്തിൽ എറണാകുളം സ്വദേശിനിയും ചെന്നൈസ് അമൃതയിൽ വിദ്യാർത്ഥിനിയുമായ അമൃത പി സദൻ സ്വർണമെഡൽ നേടി.

യുഎഇ യിൽ നടന്ന ദി എമിറേറ്റ്സ് സലൂൺ കൾനെയ്‌ർ, മലേഷ്യ ബാറ്റിൽ ഓഫ് ദി ഷെഫ്‌സ് എന്നീ മത്സരങ്ങളിലും ഇരുവരും സ്വർണ മെഡൽ നേടിയിരുന്നു.

ഇന്‍റർനാഷണൽ കലനറി ആർട്ട് എക്‌സിബിഷൻ (ഐ കെ എ) ഒളിമ്പിക്സിന്‍റെ 124 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് സ്വർണ മെഡൽ ലഭിക്കുന്നത്. 22 രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ മത്സരിച്ച ഈ വർഷത്തെ രാജ്യാന്തര മത്സരങ്ങളിൽ മൂന്ന് സ്വർണം, ആറ് വെള്ളി, ഒരു വെങ്കലം ഉൾപ്പെടെ പത്ത് മെഡലുകളാണ് ചെന്നൈസ് അമൃത സ്വന്തമാക്കിയത്. ലൈവ് കാർവിങ്ങിൽ ശ്രേയ അനീഷ് ഗോൾഡ്, സിൽവർ മെഡലുകളും ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ ഡിസ്പ്ളേ കാർവിംഗിൽ സിൽവർ മെഡലും നേടി.

ഒളിമ്പിക്സിന് പിന്നാലെ കഴിഞ്ഞമാസം ഷാർജയിൽ നടന്ന എക്സ്പോ കൾനെയ്‌ർ ഇരുപത്തിയേഴാമത്‌ എഡിഷനിലും ചെന്നൈസ് അമൃത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നെത്തിയ 911 ഷെഫുമാരുമായി മത്സരിച്ചാണ് ഇവർ സുവർണ നേട്ടം കൊയ്തത്.

വേൾഡ് അസോസിയേഷൻ ഓഫ് ഷെഫ്സ് സൊസൈറ്റിസ് സംഘടിപ്പിക്കുന്ന ആഫ്രിക്ക, മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ കലനറി മത്സരമാണിത്. വേൾഡ് ഷെഫ്‌സ് സംഘടിപ്പിച്ച മലേഷ്യ ബാറ്റിൽ ഓഫ് ദി ഷെഫ്‌സ് -2024 മത്സരത്തിലും ശ്രേയ അനീഷ് വെങ്കല മെഡൽ നേടി. 65 കാറ്റഗറിയിലായി 1200 പ്രാദേശിക, രാജ്യാന്തര ഷെഫുമാരോട് മത്സരിച്ചാണ് ശ്രേയ നേട്ടം കരസ്‌ഥമാക്കിയത്.

Trending

No stories found.

Latest News

No stories found.