അമ്മായിയമ്മയെ പ്രണയിച്ച് കല്യാണം കഴിച്ചു; അനുഗ്രഹം തേടി വിഡിയോ|Video

സ്വന്തം ഭാര്യയുമായി യുവാവ് ഏറെക്കാലമായി കലഹത്തിലായിരുന്നു.

കാൺപുർ: നാലു വർഷം നീണ്ടു നിന്ന രഹസ്യപ്രണയത്തിനൊടുവിൽ ഭാര്യാ മാതാവിനെ വിവാഹം കഴിച്ച് യുവാവ്. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. വിവാഹത്തിന്‍റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. വിവാഹം രജിസ്റ്റർ ചെയ്തതിന്‍റെ സർട്ടിഫിക്കറ്റും വിഡിയോയിൽ പങ്കു വച്ചിട്ടുണ്ട്. വിവാഹ വിഡിയോ കണ്ടപ്പോഴാണ് ഇരുവരും തമ്മിൽ രഹസ്യ ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. തങ്ങളുടെ ബന്ധം അംഗീകരിക്കണമെന്നും പരസ്പരസമ്മതത്തോടെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും അനുഗ്രഹിക്കണമെന്നും വിഡിയോയിൽ ഇരുവരും ആവശ്യപ്പെടുന്നുണ്ട്.

വിഡിയോക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. ഇതൊരു പ്രണയകഥയല്ല, കുടുംബം തകർത്ത കഥയാണെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. സ്വന്തം ഭാര്യയുമായി യുവാവ് ഏറെക്കാലമായി കലഹത്തിലായിരുന്നു.

വഴക്ക് രൂക്ഷമായതോടെയാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്. ഈ സമയത്താണ് ഭാര്യയുടെ അമ്മയുമായി അടുപ്പത്തിലായത്. വിവാഹവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com