മസ്തിഷ്ക രക്തസ്രാവം: ചികിത്സാ സഹായം തേടുന്നു

മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്പത്തിനാലുകാരൻ ചികിത്സാ സഹായം തേടുന്നു
Anilkumar
അനിൽകുമാർ
Updated on

കൊച്ചി: മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്പത്തിനാലുകാരൻ ചികിത്സാ സഹായം തേടുന്നു. എറണാകുളം ചേരനല്ലൂർ (ഇടയക്കുന്നം) സ്വദേശിയായ വി.എസ്. അനിൽകുമാറിന് കഴിഞ്ഞ ഒക്റ്റോബറിലാണ് മസ്തിഷ്ക രക്തസ്രാവമുണ്ടായത്.

എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. തലച്ചോറിൽ ശസ്ത്രക്രിയ അടക്കമുള്ള സങ്കീർണവും ചെലവേറിയതുമായ ചികിത്സകളാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്.

ഭീമമായ തുക കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബത്തിന് സന്മനസുള്ളവരിൽ നിന്നു കിട്ടാവുന്ന സഹായം മാത്രമാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇതിനായി എസ്ബിഐ മഞ്ഞപ്ര ബ്രാഞ്ചിൽ അനിൽകുമാറിന്‍റെ ഭാര്യ ദീപയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

  • അക്കൗണ്ട് നമ്പർ: 4238 4838 746

  • ബ്രാഞ്ച് കോഡ്: 71200 (SBI, Manjapra Br.)

  • പേര്: ദീപ അനിൽകുമാർ

  • IFSC കോഡ്: SBIN0071200

  • GPay: 97442 10106

  • UPI Id: deepamganil-1@oksbi

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com