തച്ചോളി ഒതേനനെ വരെ വശീകരിച്ച 'മഞ്ചാടിക്കോൽ മാജിക്'!

ചർമത്തിന് തിളക്കം കൂട്ടുന്ന മഞ്ചാടിക്കോൽ വെളിച്ചെണ്ണ ഉണ്ടാക്കുന്നതെങ്ങനെയെന്നറിയാം
special oil for fair skin tips hack

മഞ്ചാടിക്കോൽ

Updated on

നിറം ഒന്ന് മങ്ങിയാൽ ഓടി ബ്യൂട്ടി പാർലറിൽ പോകേണ്ട. ചെറിയൊരു പൊടിക്കൈയുണ്ട്. ഇതിനൊരു പ്രകൃതിദത്ത പരിഹാരമാണ് മഞ്ചാടിക്കോൽ കൊണ്ട് തയ്യാറാക്കുന്ന വെളിച്ചെണ്ണ. മഞ്ചാടി മരത്തിൽ ഉണ്ടാകുന്ന രണ്ട് വശവും പൊള്ളയായ ഓടക്കുഴലിനോട് സാദൃശ്യമുളള കോലാണ് മഞ്ചാടിക്കോൽ.

കണ്ടാൽ ചുള്ളിക്കമ്പാണെന്ന് തോന്നും. വടക്കൻപാട്ടുകളിൽ മഞ്ചാടിക്കോൽ വെളിച്ചെണ്ണയെ കുറിച്ച് വാമൊഴിയുണ്ട്.

വടക്കൻ പാട്ടുകളിലെ വീരനായകൻ തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട് രസകരമായ കഥയുണ്ട്. തച്ചോളി ഒതേനനെ കണ്ട് പ്രണയം തോന്നിയ പെൺകുട്ടി അദ്ദേഹത്തോട് പ്രണയാഭ്യർത്ഥന നടത്തിയ കഥ. കറുത്ത നിറമുള്ളവൾ ആയതിനാൽ ഒതേനൻ പ്രണയം നിരസിച്ചു. ദുഃഖിതയായ പെൺകുട്ടി വിവരം മുത്തശ്ശിയെ അറിയിച്ചു. തച്ചോളി ഒതേനനെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് കരുതിയ മുത്തശ്ശി നിലവറയിലെ അമൂല്യമായ ഗ്രന്ഥം നോക്കി പ്രത്യേക തരം വെളിച്ചെണ്ണ തയ്യാറാക്കി. ആ വെളിച്ചെണ്ണയാണ് മഞ്ചാടിക്കോൽ വെളിച്ചെണ്ണ. വെളിച്ചെണ്ണ പെൺകുട്ടി ശരീരത്തിൽ ദിനംപ്രതി പുരട്ടി.

ദിവസം ചെല്ലുതോറും നിറം കൂടി കൂടി വന്നുവെന്നാണ് കഥ. എതാണ്ട് ഒരു വർഷത്തിന് ശേഷം തച്ചോളി ഒതേനൻ കുളക്കടവിൽ വെച്ച് ഈ പെൺകുട്ടിയെ കാണുകയും പ്രണയത്തിലാവുകയുമായിരുന്നു. പണ്ട് തള്ളിക്കളഞ്ഞ പെൺകുട്ടി‍യാണിതെന്ന് ഒതേനൻ തിരിച്ചറിഞ്ഞില്ല, ഈ കഥയിലെ നായികയാണ് മഞ്ചാടിക്കോൽ വെളിച്ചെണ്ണ.

മഞ്ചാടിക്കോൽ വെളിച്ചെണ്ണ തയ്യാറാക്കുംവിധം

ശുദ്ധമായ ഒരു ലിറ്റർ വെളിച്ചെണ്ണ‌ അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കുക, ഇതിലേക്ക് ഒരു കൈപിടിയോളം മഞ്ചാടിക്കോൽ ഇടുക. മൂന്നുനാലു മിനിറ്റ് നന്നായി തിളച്ചു വരുമ്പോൾ കോൽ സാവകാശം അടിയിലേക്ക് താഴും. ഇതിലേക്ക് നല്ല ശുദ്ധമായ പച്ച മഞ്ഞൾ ഇടിച്ച നീര് ചേർക്കുക. രണ്ടും സമാസമം തിളക്കുമ്പോൾ സാവകാശം തീ ഓഫ് ചെയ്തശേഷം തണുക്കാൻ അനുവദിക്കുക. ഈ വെളിച്ചെണ്ണ എല്ലാദിവസം ദേഹത്ത് പുരട്ടി കുളിച്ചാൽ കരുവാളിപ്പ്, ഇരുണ്ട നിറം എന്നിവ മാറി തൊലി മിനുസമുള്ളതായി മാറും.

മഞ്ചാടിക്കോൽ എവിടെ കിട്ടും

അങ്ങാടി കടയിൽ മഞ്ചാടിക്കോൽ ലഭിക്കും. ഔഷധ ഗുണമുളളതിനാൽ വിവിധ ആവശ്യങ്ങൾക്കായി മഞ്ചാടിക്കോൽ ഉപയോഗിക്കും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com