ഇൻസ്റ്റഗ്രാമിൽ താരമായി മഞ്ചാടി കൊലുസ്; പാദസ്വരത്തിന് വൻ ഡിമാൻഡ്

വീട്ടിലുണ്ടാക്കാവുന്ന പാദസ്വരം വൈറൽ
പാദസ്വരത്തിന് വൻ ഡിമാന്‍റ്

മഞ്ചാടി കൊലുസ്

Updated on

കൊച്ചി: മഞ്ചാടിയെന്ന് കേൾക്കുന്നത് തന്നെ ഗൃഹതുരത്വമാണ്. ചുവപ്പും കറുപ്പും ചേർന്നുള്ള മിശ്രിത നിറം ഏതൊരു മലയാളിയുടെ മനസിലും ഓർമകളിലേയ്ക്കുള്ള മടങ്ങിപ്പോക്കാണ്.

ഇതിനിടയിലാണ് പല ഇൻസ്റ്റഗ്രാം പേജുകളിലും മഞ്ചാടി കൊലുസ് പരിചയപ്പെടുത്തുന്നത്. മഞ്ചാടി കൊലുസ്, മഞ്ചാടി വള, മഞ്ചാടി മാല എന്നിങ്ങനെ ആഭരണങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.

ഇപ്പോൾ ഇൻസ്റ്റയിലും ഫെസ്ബുക്കിലും വൈറലായ പാദസ്വരമാണ് മഞ്ചാടി കൊലുസ്. വസ്ത്രങ്ങളിൽ ഭംഗി കൂട്ടാൻ മഞ്ചാടി ഉപയോഗിക്കുന്നത് പോലെ കാലുകളിലും ഭംഗി കൂട്ടാൻ മഞ്ചാടി ഉപയോഗിച്ചു തുടങ്ങി. പണ്ട് കാലം തുടങ്ങി പ്രചാരത്തിലുള്ള പരമ്പരാഗത ആഭരണമാണെന്ന് പറയാം.

പ്രത്യേകിച്ചും കൈ കൊണ്ടാണ് ഈ പാദസ്വരം നിർമിക്കുന്നത്. പരമ്പരാഗത കരകൗശല വസ്തുക്കളുടെ സംയോജനം ആണെന്ന് കൂടി പറയാം. പുരാതന കാലത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ടവർ ആഭരണമായി അണിഞ്ഞിരുന്നതാണിത്. ഇത് ഇപ്പോൾ യുവതലമുറ ഏറ്റെടുത്തു.

ഫാഷൻ ലോകത്തെ വിസ്മയം എന്ന് പേരിട്ടാണ് മഞ്ചാടി കൊലുസ് വിപണിയിലെത്തിയിരിക്കുന്നത്. മഞ്ചാടി മരത്തിൽ നിന്ന് വീഴുന്ന ചുവപ്പും കറുപ്പും ചേർന്ന മഞ്ചാടിക്കുരു ഉപയോഗിച്ച് പ്രകൃതിദത്തമായി നിർമിക്കുന്ന ആഭരണമാണിത്. പല നൃത്തങ്ങളിലും ഭംഗി കൂട്ടാൻ ചിലങ്കയുടെ കൂടെ മഞ്ചാടി കൊലുസ് ധരിക്കുന്നുവരുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com