

'അസൈവത്തിൽ ആരോഗ്യം' എന്ന ആശയം മുന്‍നിര്‍ത്തി ആരോഗ്യകരമായ മാംസ വിഭവങ്ങൾ.
ദുബായ്: തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മന്നാ മെസ് റസ്റ്ററന്‍റ് ഗ്രൂപ്പിന്‍റെ ആദ്യ അന്തർദേശീയ സംരംഭം ദുബായിൽ പ്രവർത്തനം തുടങ്ങി. ഖിസൈസ് ദമാസ്‌കസ് സ്ട്രീറ്റിലാണ് മന്നാ മെസിന്‍റെ പുതിയ റസ്റ്റോറന്‍റ്.
ലാന്‍ഡ്മാര്‍ക്ക് സെനത്ത് ഗ്രൂപ്പ് ഫ്രാഞ്ചൈസിയാണ് (എല്‍എംഇസെഡ്) മന്നാ മെസ് ദുബായിലെത്തിച്ചത്. ഓപ്പണ്‍ മെസ് ശൈലിയിലാണ് റസ്റ്ററന്‍റിന്‍റെ പ്രവര്‍ത്തനമെന്ന് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപകന്‍ ജയരാജ് പറഞ്ഞു.
'അസൈവത്തിൽ ആരോഗ്യം' എന്ന ആശയം മുന്‍നിര്‍ത്തി ആരോഗ്യകരമായ മാംസ വിഭവങ്ങൾ നൽകുക എന്നതാണ് ലക്ഷ്യമെന്നും ജയരാജ്.
തമിഴ് നാടിന്‍റെ തനതായ പ്രാദേശിക കൂട്ടുകൾ മാത്രം ഉപയോഗിച്ച് കൃത്രിമമായ ചേരുവകള്‍ ഉപയോഗിക്കാതെ ആരോഗ്യകരമായ നോൺ വെജ് ഭക്ഷണമാണ് മന്നാ മെസ് നല്‍കിവരുന്നത്. വെജ് വിഭവങ്ങളും തമിഴ്‌നാടിന്‍റെ തനതായ രുചിവൈവിധ്യത്തോടെ ഇവിടെ ലഭ്യമാണ്. വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്. ഗ്രൂപ്പ് ഡയറക്റ്റര്‍ ദീന്‍ സാദിഖും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.