കെ-സ്മാർട്ട് വഴി രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ അര ലക്ഷം പിന്നിട്ടു

തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നതാണ് കെ സ്മാർട്ട് പദ്ധതി ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ വേഗത്തിൽ ജനങ്ങൾ സേവനങ്ങൾ ലഭ്യമാകും.
Marriage registration K-Smart

കെ-സ്മാർട്ട് വഴി രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ അര ലക്ഷം പിന്നിട്ടു

Updated on

തിരുവനന്തപുരം: കെ സ്മാര്‍ട്ട് മുഖേന ഇതുവരെ നടന്ന വിവാഹ രജിസ്‌ട്രേഷനുകളുടെ എണ്ണം 57,200. ആകെ 65,805 അപേക്ഷകളാണ് വിവാഹ രജിസ്‌ട്രേഷനായി സമർപ്പിച്ചത്. ഇതില്‍ 86.92 ശതമാനവും തീര്‍പ്പാക്കിക്കഴിഞ്ഞു. വിവാഹ സര്‍ട്ടിഫിക്കറ്റിലെ തിരുത്തലുകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത് 2591 അപേക്ഷകളാണ്. ഇതില്‍ 1790 അപേക്ഷകളും (69 ശതമാനം) തീര്‍പ്പാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കഴിഞ്ഞു.

ഇതുവഴി, തദ്ദേശ സ്വയംഭരണ ഓഫിസുകളില്‍ നേരിട്ട് ചെല്ലാതെ തന്നെ ദമ്പതികള്‍ക്ക് വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാകും. വീഡിയോ കെവൈസി മുഖേന മറ്റ് നൂലാമാലകളൊന്നുമില്ലാതെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. വരനും വധുവും വിദേശത്ത്, ഒരേ രാജ്യത്തും വെവ്വേറെ രാജ്യത്തുള്ളതും, ഒരാള്‍ വിദേശത്തും ഒരാള്‍ നാട്ടിലുള്ളതുമെന്നു വേണ്ട ലോകത്തിന്‍റെ ഏതു കോണിലിരുന്നും വിവാഹങ്ങള്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാനാകും. രാജ്യത്ത് മറ്റെങ്ങും ഇത്തരത്തിലുള്ള സംവിധാനമില്ലെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്റ്ററുമായ സന്തോഷ് ബാബു പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നതാണ് കെ സ്മാർട്ട് പദ്ധതി ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ വേഗത്തിൽ ജനങ്ങൾ സേവനങ്ങൾ ലഭ്യമാകും.

കെ-സമാർട്ട് വഴി ഏറ്റവും കൂടുതല്‍ വിവാഹ അപേക്ഷർ ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ സമര്‍പ്പിച്ചത് 7820 വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷകളാണ്. ഇതില്‍ 6850 എണ്ണം തീര്‍പ്പാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനു കീഴില്‍ സ്വീകരിക്കപ്പെട്ട വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷകളുടെ എണ്ണം 6517 ആണ്. ഇതില്‍ 5762 അപേക്ഷകള്‍ തീര്‍പ്പാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സ്വീകരിക്കപ്പെട്ട വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷകളുടെ എണ്ണം 3273 ആണ്. ഇതില്‍ 2797 അപേക്ഷകള്‍ തീര്‍പ്പാക്കി. കോഴിക്കോട് കോര്‍പ്പറേഷനില്‍ 4463 വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ കെ സ്മാര്‍ട് മുഖേന സമര്‍പ്പിച്ചു. ഇതില്‍ 3985 തീര്‍പ്പാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കൊല്ലം കോര്‍പ്പറേഷനില്‍ 2749 അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടതില്‍ 2349 തീര്‍പ്പാക്കി. തൃശൂര്‍ കോര്‍പ്പറേഷനില്‍ 2344 വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടപ്പോള്‍ അതില്‍ 1863 തീര്‍പ്പാക്കി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 1758 അപേക്ഷള്‍ സ്വീകരിക്കപ്പെട്ടു. അതില്‍ 1542 അപേക്ഷകളിലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കഴിഞ്ഞു.

വിവാഹ രജിസ്‌ട്രേഷന് പുറമേ ജനന - മരണ, രജിസ്ട്രേഷന്‍, കെട്ടിട നിര്‍മാണ അനുമതി, നികുതി നിര്‍ണയിക്കല്‍, നികുതി അടക്കല്‍, കച്ചവടത്തിനുള്ള ലൈസന്‍സ് പുതുക്കല്‍ എന്നിവയെല്ലാം കെ സ്മാര്‍ട്ട് ആപ്പ് മുഖേന ചെയ്യാനാകും. ഇത് സംബന്ധിച്ച പരാതികളും, തിരുത്തലുകള്‍ക്കുള്ള അപേക്ഷയും ആപ്പിലൂടെ തന്നെ സമര്‍പ്പിക്കുവാനാകും. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്‍റെ സ്ഥിതി ജനങ്ങള്‍ക്ക് അറിയാന്‍ കെ സ്മാര്‍ട്ടില്‍ സൗകര്യമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com