"ആ കേസിലാണ് ആദ്യമായി കോടതി കയറിയത്, പലരും കരുതിയത് ഞാന്‍ തളര്‍ന്നുപോകുമെന്നാണ്"; മീനാക്ഷി അനൂപ്

"പോസിറ്റീവും നെഗറ്റീവുമായ കമന്‍റുകള്‍ ഉണ്ടാകാറുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളെ ഞാന്‍ മാനിക്കാറുണ്ട്"
meenakshi anoop recalls the first time she went to a court

മീനാക്ഷി അനൂപ്

Updated on

സോഷ്യല്‍ മീഡിയയിൽ വളരെ സജീവമായ ആളാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. വിവാദ വിഷ‍യങ്ങളിലുൾപ്പെടെ സമകാലിക കാര്യങ്ങൾ പക്വതയോടെ സംസാരിക്കുന്ന മീനക്ഷി പലപ്പോഴും സോഷ്യൽ മീഡി‍യിയിൽ നിന്ന് കൈയറി നേടാറുണ്ട്. ഒപ്പം വിമര്‍ശനങ്ങളും മീനാക്ഷിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളെക്കുറിച്ചും തനിക്ക് കോടതി കയറേണ്ടി വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് മീനാക്ഷി.

മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ...

പണ്ടൊക്കെ രസകരമായ ക്യാപ്ഷനുകള്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ടായിരുന്നുള്ളൂ. പിന്നീട് എന്‍റെ പാഠപുസ്തകത്തിലെ കാര്യങ്ങളും എന്‍റെ അഭിപ്രായങ്ങളും പറയാന്‍ തുടങ്ങി. ഇതില്‍ പൊസിറ്റീവും നെഗറ്റീവുമാ കമന്‍റുകള്‍ ഉണ്ടാകാറുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളെ ഞാന്‍ മാനിക്കാറുണ്ട്.

മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ നിയമപരമായി മുന്നോട്ടു പോകുക എന്നതാണ് വഴി. ഒരിക്കല്‍ എന്‍റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. പലരും കരുതിയത് ഞാന്‍ തളര്‍ന്നുപോകുമെന്നാണ്. ഞങ്ങള്‍ ഉടന്‍ സെബര്‍ സെല്ലില്‍ പരാതി കൊടുത്തു. എന്‍റെ ഫോട്ടോസ് അല്ലെന്ന് ഉറപ്പുള്ളപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ലല്ലോ. ആ കേസുമായി ബന്ധപ്പെട്ടാണ് ഞാന്‍ ആദ്യമായി കോടതിയില്‍ കയറിയത്.

തുടര്‍ന്ന് പ്രതികളെ പിടിക്കുകയും അവര്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. അത് ഞാന്‍ മീനാക്ഷി ആയതുകൊണ്ടോ തന്നെ നാലുപേര്‍ അറിയുന്നതു കൊണ്ടോ അല്ല അത്ര എളുപ്പം ശിക്ഷ കിട്ടിയത്. നാട്ടിലെ നിയമസംവിധാനങ്ങള്‍ അത്രയും ശക്തമാണ്" മീനാക്ഷി പറയുന്നു

logo
Metro Vaartha
www.metrovaartha.com