പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റിയുമായി മീഷോ

ദശലക്ഷക്കണക്കിനു വരുന്ന ഇന്ത്യന്‍ ഷോപ്പര്‍മാരുടെ പ്രതിദിന ആവശ്യങ്ങള്‍ നേടിക്കൊടുക്കുന്ന രീതിയിലെ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം
പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റിയുമായി മീഷോ
Updated on

കൊച്ചി: ഇ-കോമേഴ്സ് വിപണിയായ മീഷോ തങ്ങളുടെ പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റി പുറത്തിറക്കി. ദശലക്ഷക്കണക്കിനു വരുന്ന ഇന്ത്യന്‍ ഷോപ്പര്‍മാരുടെ പ്രതിദിന ആവശ്യങ്ങള്‍ നേടിക്കൊടുക്കുന്ന രീതിയിലെ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കാനാണ് മീഷോ ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ സാമ്പത്തിക വിഭാഗങ്ങളിലൂം ഭാഷകളിലും ലിംഗങ്ങളിലും പ്രായങ്ങളിലും ഉള്ളവരുടെ ഷോപിങ് താല്‍പര്യങ്ങള്‍ക്ക് അനുലസരിച്ച ഇ-കോമേഴ്സ് സംവിധാനം അവതരിപ്പിക്കുക എന്നതു കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മീഷോയുടെ പ്രതീകമായ എം ഇതില്‍ കൂടുതല്‍ വര്‍ണാഭമായും പരസ്പരം ബന്ധിപ്പിച്ചും നിലനിര്‍ത്തിയിട്ടുണ്ട്.

ഉപയോക്താക്കളുമായുള്ള വൈകാരിക ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ശബ്ദമിശ്രിതമായ ടച്ച് പോയിന്‍റുകളാണ് മീഷോയിലൂടെയുള്ള വാങ്ങലിന്‍റെ ഓരോ ഭാഗത്തും അവതരിപ്പിച്ചിട്ടുള്ളത്. ഉപഭോക്താവ് വാങ്ങലിന്‍റെ ഓരോ ഘട്ടത്തിലും മീഷോയുടെ പെപ്പി സിഗ്നേചര്‍ ട്രാക് പാടുന്നതു കേള്‍ക്കും.

ഹിന്ദി, മലയാളം, ബംഗാളി, തെലുഗു, മറാത്തി, തമിഴ്, ഗുജറാത്തി, കന്നഡ, ഒഡിയ തുടങ്ങിയ ഭാഷകളിലാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com