Miss Universal Trivandrum beauty pageant
മിസ് യൂണിവേഴ്സ് ട്രിവാൻഡ്രമായി തിരഞ്ഞെടുത്ത കല്യാണി അജിത്തിന് മിസ് യൂണിവേഴ്സ് 2020 ലെ റണ്ണറപ്പായ അഡ്ലിൻ കാസ്റ്റിലാനോ കിരീടം അണിയിക്കുന്നു.

കല്യാണി അജിത് മിസ് യൂണിവേഴ്സൽ ട്രിവാൻഡ്രം

കല്യാണി അജിത് മിസ് യൂണിവേഴ്സ് കേരള മത്സരത്തിൽ പങ്കെടുക്കും
Published on

തിരുവനന്തപുരം: മിസ് യൂണിവേഴ്സലിന്‍റെ ട്രിവാൻഡ്രം എഡിഷൻ 2024 ൽ കല്യാണി അജിത് വിജയിയായി. ദിവ്യ വിൽസൻ ഫസ്റ്റ് റണ്ണറപ്പും, മീനാക്ഷി എം. ജെ സെക്കന്‍റ് റണ്ണറപ്പുമായി.

മിസ്റ്റർ ട്രിവാൻഡ്രം വിഭാഗത്തിൽ യാഷ് പി എസ് വിജയിയായപ്പോൾ, അമൽരാജ്, രാഹുൽ ചന്ദ്ര എന്നിവർ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. ഡോക്ടർമാർക്ക് മാത്രമായി നടത്തിയ ഡോക്ടേഴ്സ് ഗ്രാം ആൻഡ് ഗ്ലോ മത്സരത്തിൽ ഡോ. ജെസ്മിത വിജയിയായി.

ഡോ. സീതാ ശ്രീനിവാസ് ഫസ്റ്റ് റണ്ണറപ്പും, ഡോ. റാം നരേന്ദ്രൻ സെക്കന്‍റ് റണ്ണറപ്പുമായി. കൃഷ് നന്ദ അരുൺ മിസ് ടീൻ മത്സരത്തിൽ വിജയിച്ചപ്പോൾ , സ്പത്തിലേന രണ്ടാംസ്ഥാനവും, ശിവാനി അജീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മിസ് യൂണിവേഴ്സ് കേരളത്തിലെ സംഘാടകരായ ത്രീ സെക്കന്‍റ് ഗ്രൂപ്പാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മിസ് യൂണിവേഴ്സ് ട്രിവാൻഡ്രം ആയി തെരഞ്ഞെടുത്ത കല്യാണി അജിത് മിസ് യൂണിവേഴ്സ് കേരള മത്സരത്തിൽ പങ്കെടുക്കുമെന്ന് ത്രീ സെക്കന്‍റ് ഗ്രൂപ്പ് എംഡിമാരായ ഡോണ ജെയിംസ് സുകുമാരി, ഡോ. രാഖി എസ്പിയും അറിയിച്ചു.