
ഹൈദരാബാദിൽ നടത്തുന്ന ലോക സുന്ദരി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നന്ദിനി ഗുപ്ത
ഹൈദരാബാദ്: എഴുപത്തിരണ്ടാം ലോക സുന്ദരി മത്സരത്തിനു ഹൈദരാബാഗിലെ ഗച്ചിബൗളിയിൽ തുടക്കമാകുമ്പോൾ പാക്കിസ്ഥാന്‍റെ അസാന്നിധ്യം ശ്രദ്ധേയം. ഇന്ത്യയും ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശുമടക്കം മേഖലയിലെ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ നേരത്തേ തന്നെ ഹൈദരാബാദിലെത്തിയിരുന്നു. എന്നാൽ, പാക് പ്രതിനിധിയില്ല.
ഇപ്പോഴത്തെ സംഘർഷവുമായി ഇതിനു ബന്ധമില്ലെന്നാണു മിസ്‌വേൾഡ് സംഘാടകരുടെ വിശദീകരണം. പാക്കിസ്ഥാൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാറില്ലെന്നു മിസ് വേൾഡിന്‍റെ ഔദ്യോഗിക പ്രചാരണച്ചുമതല വഹിക്കുന്ന ഓൾട്ടയർ മീഡിയയുടെ അശ്വനി ശുക്ല പറഞ്ഞു.
2023ൽ പാക്കിസ്ഥാനിൽ നിന്നുള്ള എറിക്ക റോബിൻ ആദ്യമായി വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഇത് രാജ്യത്ത് വലിയ എതിർപ്പിനു വഴിവച്ചു.
പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് ആദ്യമായും അവസാനമായും വിശ്വ സുന്ദരി മത്സരത്തിൽ പങ്കെടുത്ത എറിക റോബിൻ.
ഇത്തരം മത്സരത്തിൽ പങ്കെടുക്കുന്നത് നാണക്കേടാണെന്നായിരുന്നു പലരുടെയും വാദമെ്നും അശ്വനി ശുക്ല. ഇന്ത്യയിൽ നിന്ന് രാജസ്ഥാനിലെ കോട്ട സ്വദേശി നന്ദിനി ഗുപ്തയാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്.