ഏറ്റവും സന്തോഷകരമായ കരിയർ ഡോക്‌റ്റർമാരുടേത്! സർവേ പട്ടിക പുറത്ത്

സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ കൂടുതല്‍ സംതൃപ്തിയുള്ളവരാണെന്നു പഠനം
most and least satisfying jobs in the world new study

ഏറ്റവും സന്തോഷകരമായ കരിയർ ഡോക്‌റ്റർമാരുടേത്! സർവേ പട്ടിക പുറത്ത്

Updated on

എസ്റ്റോണിയയിലെ ടാര്‍ട്ടു സര്‍വകലാശാലയിലെ ഗവേഷകര്‍ ലോകത്തിലെ ഏറ്റവും സന്തോഷകരവും അസന്തുഷ്ടവുമായ കരിയറുകള്‍ ഏതൊക്കെയാണെന്നു കണ്ടെത്തിയിരിക്കുകയാണ്.

ഇതിനായി ഗവേഷകര്‍ 263 വ്യത്യസ്ത ജോലികളെ​ക്കു​റിച്ചു പഠിക്കുകയും 59,000 ത്തിലധികം ആളുകളോട് അവരുടെ ജോലിയെ​ക്കുറിച്ചും ജീവിതത്തില്‍ ലഭിക്കുന്ന സംതൃപ്തിയെ​ക്കുറിച്ചും ചോദിക്കുകയും ചെയ്തു. ആളുകളെ അവരുടെ ജോലിയില്‍ യഥാര്‍ഥത്തില്‍ സന്തോഷിപ്പിക്കുന്നത് എന്താണെന്ന് നന്നായി മനസിലാക്കാന്‍ ഗവേഷകര്‍ എസ്റ്റോണിയന്‍ ബയോ ബാങ്കില്‍ നിന്നുള്ള ആരോഗ്യ ഡേറ്റയും ഉപയോഗിച്ചു.

ഇവര്‍ സന്തോഷമുള്ളവര്‍

ഏറ്റവും സന്തുഷ്ടരായവര്‍ പുരോഹിതന്മാര്‍, ഡോക്റ്റര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, എഴുത്തുകാര്‍ എന്നിവരാണ്.

ജീവിതത്തില്‍ സംതൃപ്തി നല്‍കുന്നത് ആഡംബര പദവികളോ വലിയ ശമ്പളമോ അല്ല. പകരം ഒരാള്‍ അയാളുടെ ജോലി നിര്‍വഹിക്കുമ്പോള്‍ അതിലൂടെ എന്തെങ്കിലും നേടുന്നുണ്ടെന്നും മറ്റുള്ളവരെ സേവിക്കുന്നുണ്ടെന്നും ഉറപ്പാക്കുമ്പോഴാണ് സംതൃപ്തി ലഭിക്കുന്നതെന്നു പഠനം നടത്തിയപ്പോൾ കണ്ടെത്തിയെന്നു സംഘത്തിലെ പ്രധാന ഗവേഷക കറ്റ്‌ലിന്‍ ആനി പറഞ്ഞു.

അസന്തുഷ്ടര്‍

സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍, വെയിറ്റര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, അല്ലെങ്കില്‍ ഫാക്റ്ററി ജോലി, ഡ്രൈവിങ് തുടങ്ങിയ കര്‍ശനമായ ദിനചര്യകളുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അസന്തുഷ്ടരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഉയര്‍ന്ന പദവി ഉണ്ടെങ്കിലും, കോര്‍പ്പറേറ്റ് മാനെജര്‍മാര്‍ സമ്മര്‍ദവും ജോലിയില്‍ നിയന്ത്രണമില്ലായ്മയും കാരണം അസന്തുഷ്ടരാണെന്നും പഠനം പറയുന്നു. അമിതമായ സമ്മര്‍ദവും സ്വാതന്ത്ര്യക്കുറവും കാരണം ഏറ്റവും ഉയര്‍ന്ന ജോലികള്‍ പോലും ശൂന്യമായി തോന്നിപ്പിക്കുമെന്നു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ കൂടുതല്‍ സംതൃപ്തിയുള്ളവരാണെന്നു പഠനം കണ്ടെത്തി. ഇതിനു പ്രധാന കാരണം സ്വയം തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും വഴക്കവുമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com