വീടിനുള്ളിൽ വളർത്താന്‍ പാടില്ലാത്ത ചെടികൾ | Video
വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് നമുക്ക് സന്തോഷവും സമാധാനവും നൽകുന്ന ഒരു കാര്യമാണ് എന്നാൽ വീടിനുള്ളിൽ ഉപയോഗിക്കാൻ പാടില്ലാത്ത ചില ചെടികളെ കുറിച്ച് നമ്മൾ അറിയേണ്ടതുണ്ട്..
പൊതുവേ വീടിനുള്ളിൽ വളർത്തുന്ന ചെടിയാണ് സ്നേക്ക് പ്ലാന്‍റ്. വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. എന്നാൽ ഈ ചെടി ഉള്ളിൽ ചെന്നാൽ മനുഷ്യർക്കും മൃഗങ്ങൾക്കും ദഹന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സൗന്ദര്യമുള്ളതുകൊണ്ടുതന്നെ വീടിനുള്ളിൽ വളർത്തുന്ന മറ്റൊരു ചെടിയാണ് അമരാന്തസ്. എന്നാൽ പൂമ്പൊടിയുടെ അളവ് വളരെ കൂടുതലായതിനാൽ തന്നെ ഇത് അലർജിക്ക് കാരണമാകുന്നു.
മറ്റൊരു ചെടിയാണ് പീസ് ലില്ലി. ഒട്ടുമിക്ക വീടുകളിലും വളർത്തുന്ന പീസ് ലില്ലി എന്ന ചെടി മൃഗങ്ങളിൽ വിഷബാധയേൽക്കാൻ ഇടയാക്കുന്നു.
ഒട്ടുമിക്ക ആളുകൾക്കും ഇഷ്ട്ടപെട്ട ചെടികളാണ് ഇംഗ്ലീഷ് ഐവിയും, വളരെ എളുപ്പത്തിൽ വളർന്നു പന്തലിക്കുന്ന പോത്തോസ് എന്ന ചെടിയും. വളരെ എളുപ്പത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിക്കുന്ന ഈ ചെടികൾ പക്ഷേ മനുഷ്യരിലും മൃഗങ്ങളിലും തൊലി സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുന്നു.