വിവാഹം സ്നേഹത്തിന്‍റെയും പ്രതിബദ്ധതയുടെയും വാഗ്ദാനമാണ്. എന്നാൽ ചിലപ്പോൾ അത് അപ്രതീക്ഷിതമായ രീതിയിൽ തമ്മെ അത്ഭുതപ്പെടുത്തുന്ന വഴികളിൽ കൊണ്ടെത്തിക്കാറുണ്ട്. അത്തരത്തിൽ മകന്‍റെ വിവാഹത്തിനായി വധുവിനെ ആനയിക്കാനെത്തിയ വരന്‍റെ അമ്മ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ട തന്‍റെ സ്വന്തം മകളാണെന്ന് തിരിച്ചറിഞ്ഞാലോ..!!!
കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട ഈ സംഭവം ഏറെ പേരുടെ ശ്രദ്ധയാണ് നേടിയത്. കിഴക്കൻ ചൈനയിലെ സുഷൗ പ്രവിശ്യയിലാണ് ഈ അസാധാരണ സംഭവം നടന്നത്. വരന്‍റെ അമ്മ വിവാഹ ഘോഷയാത്രയോടൊപ്പം വധുവിന്‍റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം തിരിച്ചറിയുന്നത്. വധുവിന്‍റെ കൈയിൽ ജന്മനായുള്ള ഒരു പ്രത്യേക അടയാളം കണ്ടതോടെ അവര്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ കുടുംബത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനും അമ്മയും വർഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്ക് റോഡരികില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയ പെണ്‍കുട്ടിയാണ് അവളെന്ന് മനസിലാക്കുകയും ഇവർ ഇക്കാര്യം അത് മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു.
എന്നാല്‍, ട്വിസ്റ്റ് അവിടെ കൊണ്ടും അവസാനിച്ചില്ല. 20 വർഷങ്ങൾക്കു മുമ്പ് മകളെ നഷ്ടമായപ്പോള്‍, അവര്‍ മറ്റൊരു കുട്ടിയെ ദത്തെടുക്കുകയായിരുന്നു. അതാണ് അവരുടെ ഇപ്പോഴത്തെ മകന്‍..!!! ഇതോടെ ആകെ കുഴപ്പത്തിലായ വിവാഹ ബന്ധം തുടരാന്‍ ഇരു വീട്ടുകാരും തീരുമാനിക്കുകയായിരുന്നു. മക്കള്‍ തമ്മിലല്ല വിവാഹമെന്നും മറിച്ച് മകളും മകളുടെ വരനുമൊത്തുള്ള വിവാഹമാണിതെന്നും, 20 വർഷങ്ങൾക്കു മുന്‍പ് നഷ്ടപ്പെട്ട തന്‍റെ മകളെ തിരിച്ചു കിട്ടിയ ഈ അമ്മ ഏറെ ഭാഗ്യം ചെയ്ത സ്ത്രീയാണെന്നും മറ്റും ആളുകൾ പോസ്റ്റിനു താഴെ കുറിച്ചു.