അമ്പട ബുദ്ധിമാനേ! സ്ക്രീൻ പൊട്ടിയ ഐഫോൺ മൗസ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ച് യുവാക്കൾ; വിഡിയോ വൈറൽ

ഐ ഫോൺ അൾട്രാ പ്രോ മാക്സ് ഹാക്ക് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
uses mouse to run iPhone with broken screen in viral video

അമ്പട ബുദ്ധിമാനേ! സ്ക്രീൻ പൊട്ടിയ ഐഫോൺ മൗസ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ച് യുവാക്കൾ; വിഡിയോ വൈറൽ

Updated on

പലരുടേയും സ്വപ്ന ഫോൺ ആണ് ഐ ഫോൺ. പക്ഷേ തട്ടലോ മുട്ടലോ പറ്റി സ്ക്രീൻ എങ്ങാനും നശിഞ്ഞാൽ തീർന്നു, അത് ശരിയാക്കി എടുക്കാൻ പതിനായിരങ്ങളാണ് മുടക്കേണ്ടി വരിക. എന്നാൽ ഒരു മൗസുണ്ടെങ്കിൽ സ്ക്രീനും മാറ്റേണ്ട, പൈസയും കളയേണ്ട. മൗസ് ഉപയോഗിച്ച സ്ക്രീൻ പൊട്ടിയ ഐഫോൺ പ്രവർത്തിപ്പിക്കുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

കൊൽക്കത്ത സ്വദേശിയായ റെഹാൻ സിങ്ങാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റെഹാന്‍റെ സുഹൃത്തിന്‍റെ ഐ ഫോൺ സ്ക്രീൻ പോയി പ്രവർത്തനക്ഷമമായ നിലയിലാണ്. പൊളിഞ്ഞ ഡിസ്പ്ലെ വിഡിയോയിൽ കാണാം. എന്നാൽ ഈ ഫോൺ കളയാതെ മൗസ് വഴിയാണ് സുഹൃത്ത് പ്രവർത്തിക്കുന്നത്. വയറുള്ള മൗസ് ഐഫോണിൽ കണക്റ്റ് ചെയ്ത് ലോക്ക് തുറക്കുന്നത് ആപ്പുകളിലേക്കു പോകുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഐ ഫോൺ അൾട്രാ പ്രോ മാക്സ് ഹാക്ക് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനോടകം വൻ വൈറലായിരിക്കുകയാണ് വിഡിയോ. ഒരു ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. നിങ്ങൾ ലെജന്‍റാണ് എന്നാണ് ഒരാളുടെ കമന്‍റ്. ടിവിയുടെ ബ്ലൂടൂത്ത് റിമോട്ട് കണക്റ്റ് ചെയ്തും പ്രവർത്തിപ്പിക്കാമെന്നും ഒരാൾ കമന്‍റ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com