ബ്രഹ്മസ്ഥാനം വാർഷിക മഹോത്സവം: മാതാ അമൃതാനന്ദമയി എത്തി

ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് മാതാ അമൃതാനന്ദമയിയോടൊപ്പം മുതിർന്ന സന്യാസിമാരും ആയിരക്കണക്കിന് ഭക്തരും പങ്കുചേരുന്ന വാർഷിക മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ
Amma arrives for Edappally Brahmasthanam festival

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു.

Updated on

കൊച്ചി: ഇടപ്പള്ളി ബ്രഹ്മസ്ഥാനത്തിന്‍റെ വാർഷിക മഹോത്സവത്തിന് മുഖ്യ കാർമികത്വം വഹിക്കാൻ മാതാ അമൃതാനന്ദമയി എത്തി. വെള്ളിയാഴ്ച സന്ധ്യയോടെ ബ്രഹ്മസ്ഥാനത്തെത്തിയ അമൃതാനന്ദമയിയെ വാദ്യ- മന്ത്ര ഘോഷങ്ങളുടെ അകമ്പടിയോടെ സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് പൂർണകുംഭം നൽകി സ്വീകരിച്ചു.

മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനനന്ദ പുരി, സ്വാമി അനഘാമൃതാന്ദ പുരി, അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്റ്റർ ഡോ. പ്രേം നായർ, അഡ്വ. ശ്രീകുമാർ, ഡോ. യു. കൃഷ്ണകുമാർ, എ.എസ്. രഘുനാഥ്, ശിവരാമകൃഷ്ണൻ, പ്രദീപ്‌ ഗംഗാധരൻ, ബി. പ്രകാശ് ബാബു എന്നിവർ സ്വീകരണച്ചടങ്ങിന് നേതൃത്വം നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോഴിക്കോട്ടെയും തൃശൂരിലെയും ചടങ്ങുകൾക്കു ശേഷമാണ് അമൃതാനന്ദമയി ഇടപ്പള്ളിയിലേക്ക് എത്തിയത്. മഠത്തിലെ മുതിർന്ന സന്യാസിമാരും വിദേശികളും സ്വദേശികളുമായ ആയിരത്തോളം വരുന്ന അന്തേവാസികളും അമ്മയോടൊപ്പം എത്തിച്ചേർന്നിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നീളുന്ന ലളിതാ സഹസ്രനാമ അർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. രാവിലെ 11ന് വേദിയിലെത്തുന്ന അമ്മയെ വിശിഷ്ട വ്യക്തികൾ സ്വീകരിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണം, ഭജന, ധ്യാനം എന്നിവയ്ക്കു ശേഷം ഭക്തർക്ക് ദർശനം നൽകും. ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ബ്രഹ്മസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com