'40 വയസ്സായി, പഴയ പോലെ തിന്നാൻ പറ്റുന്നില്ല'; വിരമിക്കൽ പ്രഖ്യാപിച്ച്, ഒറ്റ ഇരിപ്പിൽ 100 ബർഗർ തിന്നു തീർത്ത യൂട്യൂബ് താരം|Video

യൂട്യൂബിൽ 5.2 മില്യൺ സബ്സ്ക്രൈബർമാരാണ് യുകയ്ക്കുള്ളത്.

ഒറ്റ ഇരിപ്പിൽ അസാധാരണമായി ഭക്ഷണം കഴിച്ചു തീർക്കുന്നവരുടെ വീഡിയോകൾക്ക് സോഷ്യൽമീഡിയയിൽ ആരാധകർ ഏറെയാണ്. കൊറിയൻ വാക്കായ മുക്ബാങ് എന്ന പേരിലുള്ള അത്തരം വീഡിയോകൾ കോടിക്കണക്കിന് പേരാണ് നിത്യേനയെന്നോണം കാണുന്നത്. അക്കൂട്ടത്തിലെ പ്രമുഖയായ യുക കിനോഷിത തീറ്റയുടെ ലോകത്തു നിന്നു വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. യൂട്യൂബിലെ വീഡിയോയിലൂടെയാണ് താൻ വിരമിക്കുന്നതായി യുക പ്രഖ്യാപിച്ചത്. ഇതിനു മുൻപ് ഒറ്റ ഇരിപ്പിൽ 100 ബർഗർ തിന്ന് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് യുക. ജാപ്പനീസ് ഭാഷയിലുള്ള വീഡിയോയിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഞാൻ അവസാനിപ്പിക്കുകയാണ്. ഫെബ്രുവരിയിൽ എനിക്ക് 40 വയസ്സായി. ഇപ്പോൾ വലിയ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു. പഴയ പോലെ ഭക്ഷണം കഴിക്കുന്നത് ഇപ്പോൾ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഈ വർഷങ്ങൾക്കിടയിൽ എന്‍റെ ആരോഗ്യം മോശമായിട്ടുണ്ട്. സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചാൽ പ്രശ്നമില്ല. പക്ഷേ വയറു നിറഞ്ഞില്ലെങ്കിൽ പോലും ചിലപ്പോൾ ക്ഷീണം തോന്നും. ഇനി പഴയ പോലെ ഭക്ഷണം കഴിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മാനസിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കുറച്ചു മാസം താരം വീഡിയോകളിൽ നിന്ന് ഇടവേള എടുത്തിരുന്നു.

തിരിച്ച് വന്ന് ഉടൻ തന്നെയാണ് വിരമിക്കൽ പ്രഖ്യാപനം. യൂട്യൂബിൽ 5.2 മില്യൺ സബ്സ്ക്രൈബർമാരാണ് യുകയ്ക്കുള്ളത്. 2009ൽ ജാപ്പനീസ് റിയാലിറ്റി ഷോയായ ദി ബാറ്റിൽ ഓഫ് ബിഗ് ഈറ്റേഴ്സിലൂടെയാണ് യുക മുക്ബാങ് ലോകത്തേക്കെത്തിയത്. പിന്നീട് സ്വന്തം യൂട്യൂബിലൂടെ നിരവധി മത്സരങ്ങൾ നടത്തി വിജയിച്ചു. 600 കഷ്ണം ഫ്രൈഡ് ചിക്കൻ, 100 ബർഗർ, കിലോ സ്റ്റീക്ക് എന്നിവയെല്ലാം കഴിച്ച് യുക ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com